ബർലിൻ: കൊറോണ പ്രതിരോധത്തിനായി ഫൈസർ ബയോണ്‍ടെക് കന്പനികളുടെ സംയുക്ത വാക്സിനായ BNT162b2 ജർമനിയിലെ 16 സംസ്ഥാനങ്ങളിൽ ഒൗദ്യോഗികമായി ഡിസം.27 മുതൽ വിതരണം ചെയ്യാൻ രാജ്യം സുസജ്ജമാക്കിയതായി ആരോഗ്യമന്ത്രി ജെൻ സ്പാൻ മാധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ച വാക്സിനും വഹിച്ചുകൊണ്ട് ബൽജിയത്തു നിന്നും ജർമനിയിലെത്തിയ വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. കൊറോണയ്ക്കെതിരെ ജർമ്മനിക്ക് ഒരു മികച്ച ദിവസം കൈവന്നിരിയ്്ക്കുന്നു എന്നാണ് മന്ത്രി സ്പാൻ കുത്തിവയ്പ്പു ദിനത്തെ വിശേഷിപ്പിച്ചത്. തുടക്കത്തിൽ മൊബൈൽ ടീമുകൾ സംഘമായി ചേർന്നാണ് കാര്യങ്ങൾ നടത്തുന്നത്. വർഷത്തിന്റെ മധ്യത്തോടെ പ്രതിരോധ കുത്തിവയ്പ്പുകൾ കൂടുതലായി വ്യാപിപ്പിയ്ക്കുമെന്നും അതിന് പുതിയ സെന്ററുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
വാക്സിൻ ഡോസുകളുടെ ആദ്യ ഡെലിവറികൾ രാവിലെ ഫെഡറൽ സംസ്ഥാനങ്ങളിൽ എത്തിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കാന്പ്യയിനാണ് ഞായറാഴ്ച ആരംഭിക്കുന്നത്.
പാൻഡെമിക്കിനെ പരാജയപ്പെടുത്താനും സാധാരണ ജീവിതം വീണ്ടെടുക്കാനുമുള്ള താക്കോലാണ് ഈ വാക്സിൻ. ന്ധഈ വാർത്ത എല്ലാവരേയും പ്രോത്സാഹിപ്പിക്കും, പ്രത്യേകിച്ച് ഏറ്റവും ദുർബലരായവർ പരിചരണം ആവശ്യമുള്ളവരും വളരെ പ്രായമുള്ളവരും. ആദ്യം ഈ വിഭാഗത്തിൽപ്പെട്ടവരെ സംരക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നതായി സ്പാൻ പറഞ്ഞു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഈ മാസം തന്നെ 12.5 മില്യൻ കോവിഡ് വാക്സിൻ ഡോസുകളുടെ വിതരണം പൂർത്തിയാക്കുമെന്ന് ബയോണ്‍ടെക്. മിക്ക അംഗരാജ്യങ്ങളും ഈയാഴ്ച തന്നെ വാക്സിനേഷൻ ക്യാന്പയിൻ ആരംഭിക്കും. മറ്റു രാജ്യങ്ങളും അടുത്ത ആഴ്ചയോടെയും.യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഫൈസർ-ബയോണ്‍ടെക് വാക്സിന്റെ ഉപയോഗത്തിന് യൂറോപ്യൻ യൂണിയനും തിങ്കളാഴ്ച അനുമതി നൽകിയിരുന്നു. ജർമനി, ഫ്രാൻസ്, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിലായിരിക്കും യൂറോപ്യൻ യൂണിയനിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ വിതരണം തുടങ്ങുക. പിന്നാലെ സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിലും വാക്സൻ എത്തിക്കും. ഡിസംബർ 26നാണ് ജർമനിയിലും ഫ്രാൻസിലും ഇറ്റലിയും വാക്സിൻ എത്തിക്കുന്നത്. 27നു തന്നെ പൊതുജനങ്ങൾക്ക് വാക്സിൻ നൽകി തുടങ്ങാൻ കഴിയുന്ന വിധത്തിലാണ് ആസൂത്രണം.
വർഷങ്ങളോളം, ചാൻസലർ അംഗല മെർക്കൽ ക്രിസ്മസ് അവധിക്കാലത്ത് വിശ്രമിക്കാൻ സ്വിസ് എംഗഡൈൻ പർവതനിരകളിലായിരുന്നു. ക്രിസ്മസിന് മുന്‍പും, പലപ്പോഴും അതിനുശേഷവും പുതുവത്സരാഘോഷത്തിന് തൊട്ടുമുന്‍പും, ഒക്കെ ആഘോഷിച്ചിരുന്നത് ഇപ്പോൾ കൊറോണയുടെ പശ്ചാത്തലത്തിൽ എല്ലാം ഓർമ്മകളായി. അതുമാത്രമല്ല ജർമനിയിലെ സ്കീയിംഗ് പ്രേമികൾ എല്ലാംതന്നെ ഈ കൊറോണക്കാലത്ത് അവരുടെ സ്കീയിംഗ് പരിപാടികൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നിരിയ്ക്കയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ