+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാ​മ​ത്തി​ന്‍റെ ക​ഥയുമായി പായ്ക്കുട്ടി

രഞ്ജിത്ത് സംവിധാനം ചെയ്യ്ത പാലേരി മാണിക്യത്തിൽ അരുത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് നളന്ദയെ കേന്ദ്രകഥാപാത്രമാക്കി നന്ദു വരവൂർ സംവിധാനം ചെയ്യുന്ന പായ്ക്കുട്ടിയുടെ ചിത്രീകരണം പൂർത്തിയായി. നാ​
ഗ്രാ​മ​ത്തി​ന്‍റെ ക​ഥയുമായി പായ്ക്കുട്ടി
രഞ്ജിത്ത് സംവിധാനം ചെയ്യ്ത പാലേരി മാണിക്യത്തിൽ അരുത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് നളന്ദയെ കേന്ദ്രകഥാപാത്രമാക്കി നന്ദു വരവൂർ സംവിധാനം ചെയ്യുന്ന പായ്ക്കുട്ടിയുടെ ചിത്രീകരണം പൂർത്തിയായി. നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ നന്മ​യും വി​ശു​ദ്ധി​യുമാണ് ചി​ത്ര​മാ​ണ് പ്രമേയം. നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യിരുന്ന ന​ന്ദു വ​ര​വൂ​ർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ‌

സു​ധീ​ഷ് വി​ജ​യ​ൻ വാ​ഴ​യൂ​ർ തിരക്കഥ രചിച്ച ചിത്രത്തിനായി കാമ​റ ചലിപ്പിച്ചത് വി​നോ​ദ് വി​ക്രം ആണ്. ക്രി​സ്റ്റ​ൽ സി​നി​മ​യു​ടെ ബാ​ന​റി​ൽ സു​ഭാ​ഷ് രാ​മ​നാ​ട്ടു​ക​ര​യും, ബൈ​ജു മാ​ഹി​യും ചേ​ർ​ന്ന് നി​ർമി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രധാന ലൊക്കേഷൻ കോ​ഴി​ക്കോ​ടും പ​രി​സ​ര​ങ്ങ​മാണ്.
ജ​യ​ൻ പ​ള്ളു​രു​ത്തി, ഷാ​ഫി പ​ന​ങ്ങാ​ട്,സ​ജി കാ​ക്ക​നാ​ട് എന്നിവർ തയ്യാറാക്കിയ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് അ​രൂ​ണ്‍​രാ​ജ് ക​ണ്ണൂരാണ്.

സു​ഭാ​ഷ് രാ​മ​നാ​ട്ടു​ക​ര, പ​ങ്ക​ൻ താ​മ​ര​ശ്ശേ​രി, ഗോ​പി​നാ​ഥ് മാ​വൂ​ർ , ഹ​രീ​ന്ദ്ര​നാ​ഥ് ഈ​യാ​ട്, ബാ​ബു ഒ​ലി​പ്രം, ഗി​രീ​ഷ് പെ​രി​ഞ്ചേ​രി, ശ്രീ​ജി​ത്ത് കൈ​വേ​ലി, മ​ഞ്ജു​നാ​ഥ് എ​ന്നി​വരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.