+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ്

ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ ഞായറാഴ്ച നടക്കുന്ന ജനഹിത പരിശോധനയില്‍ പ്രധാന വിഷയമാണ് കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി.ലോകത്തെ ഏറ്റവും സുശക്തമായ കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി നിയമങ്ങള്‍ സ
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ്
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ ഞായറാഴ്ച നടക്കുന്ന ജനഹിത പരിശോധനയില്‍ പ്രധാന വിഷയമാണ് കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി.

ലോകത്തെ ഏറ്റവും സുശക്തമായ കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി നിയമങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നതാണ് ഹിതപരിശോധനയിലെ ചോദ്യം.

ലോകത്തെവിടെയുമുള്ള തെറ്റായ വ്യവസായ രീതികള്‍ക്ക് സ്വിസ് ആസ്ഥാനമായ കമ്പനികള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥാരാകും എന്നതാണ് ഇതു പാസായാല്‍ ഉണ്ടാകുന്ന വ്യത്യാസം.

മൂന്നാം ലോക രാജ്യങ്ങളിലും മറ്റും പുറംജോലി കരാറുകള്‍ നല്‍കി മനുഷ്യാവകാശലംഘനം വരെ നടക്കുന്ന സാഹചര്യങ്ങളില്‍ തൊഴിലാളികളെ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യിക്കുന്നതു പോലുള്ള രീതികള്‍ തടയുകയാണ് ലക്ഷ്യം.

ഹിതപരിശോധനയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കുന്നില്ലെങ്കില്‍ അനാവശ്യമായ കാര്‍ക്കശ്യം ഇതിലുണ്ടെന്നാണ് സര്‍വേകളില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. നേരിയ വ്യത്യാസത്തില്‍ ഹിതപരിശോധന പരാജയപ്പെടാനാണ് സാധ്യതയെന്നും പ്രവചനം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍