+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ റവ. ഡോ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ( 2019 2020 )ആചരിച്ചുപോരുന്ന ദമ്പതീവർഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പോസ്‌തലേ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ   റവ. ഡോ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ( 2019 -2020 )ആചരിച്ചുപോരുന്ന ദമ്പതീവർഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പോസ്‌തലേറ്റിന്‍റെ നേതൃത്വത്തിൽ നവംബർ 26, 27, 28 ( വ്യാഴം , വെള്ളി , ശനി ) ദിവസങ്ങളിൽ വൈകുന്നേരം 5 .40 മുതൽ ഒൻപതു വരെ സുപ്രസിദ്ധ വചന പ്രഘോഷകൻ റവ. ഡോ. ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ "ദാമ്പത്യ ജീവിത വിശുദ്ധീകരണം വിശുദ്ധ കുർബാനയിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നയിക്കുന്നു.

ശനിയാഴ്ച രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ജപമാലയോടും , വിശുദ്ധ കുര്ബാനയോടും, ദിവ്യകാരുണ്യ ആരാധനയോടുമൊപ്പം ആരംഭിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളിൽ പങ്കു ചേരുന്നതിനും , ദൈവവചനം ശ്രവിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കുവാൻ ലഭിക്കുന്ന ഈ അവസരത്തിൽ ഭഗവാക്കാവു വാൻ എല്ലാ ദമ്പതികളെയും ക്ഷണിക്കുന്നതായി ദമ്പതീവർഷ കോഡിർനേറ്റർ വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ട് എം.സി.ബി എസ്, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു .രൂപതയുടെ യു ട്യൂബ് ചാനൽ വഴിയും, ഫേസ് ബുക്ക് വഴിയും ആണ് എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ