+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു

മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക കലണ്ടറിന്റെ പ്രകാശന കര്‍മ്മം ഹ്യൂം സിറ്റി കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍, കൈക്കാരന്മാരായ ആന്റോ തോമസിനും ക്ലീറ്റസ് ചാക്കോയ്ക്കും നല്കികൊണ്ട്
സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക കലണ്ടറിന്റെ പ്രകാശന കര്‍മ്മം ഹ്യൂം സിറ്റി കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍, കൈക്കാരന്മാരായ ആന്റോ തോമസിനും ക്ലീറ്റസ് ചാക്കോയ്ക്കും നല്കികൊണ്ട് നിര്‍വഹിച്ചു.

റിസെര്‍വൊ സെന്‍റ് സ്റ്റീഫന്‍സ് ദേവാലയ അങ്കണത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച പാരീഷ് കൗണ്‍സില്‍ യോഗത്തില്‍ വച്ച്, വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ മേയര്‍ ജോസഫ് ഹവീലിനെ പൊന്നാട അണിയിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയും ഹ്യൂം സിറ്റി കൗണ്‍സിലറായും ഈ വര്‍ഷം മേയറായും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ജോസഫ് ഹവീലിന്‍റെ ആദ്യ ഔദ്യോഗിക ചടങ്ങായിരുന്നു കത്തീഡ്രല്‍ ഇടവകയില്‍ നടന്നത്.

അസ്സിറിയന്‍ സഭാംഗമായ മേയര്‍ ജോസഫ് ഹവീല്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം സഹകരണം നല്കാറുണ്ട്. ഇടവകയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തു. കത്തീഡ്രല്‍ ദേവാലയ നിര്‍മ്മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വോള്‍ കലണ്ടറും ഫ്രിഡ്ജ് കലണ്ടറും ഇടവകയിലെ എല്ലാ കുടുംബങ്ങളിലും വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍