+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ നവംബർ 15 മുതൽ

ലണ്ടൻ: കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ WE SHALL OVERCOME ടീം അവതരിപ്പിക്കുന്ന വർണാഭമായ ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് നവംബർ 15 നു (ഞായർ) തിരി തെളിയും. ഭാരത കലയും സംസ്ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ
ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ  നവംബർ 15 മുതൽ
ലണ്ടൻ: കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ WE SHALL OVERCOME ടീം അവതരിപ്പിക്കുന്ന വർണാഭമായ ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് നവംബർ 15 നു (ഞായർ) തിരി തെളിയും. ഭാരത കലയും സംസ്ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുൻപിൽ അനുഭവവേദ്യമാക്കുന്നതിനൊപ്പം മറ്റുരാജ്യങ്ങളിലെ കലയും സംസ്‌കാരവും ഭാരത കലാ സാംസ്ക്കാരിക രൂപങ്ങളുമായി സമുന്നയിപ്പിക്കുക, ലോകത്തിന്‍റെ വിവിധങ്ങളായ കല സംസ്ക്കാരം സംഗീതം തുടങ്ങിയവയിൽ പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കലാഭവൻ ലണ്ടൻ ഈ അന്താരാഷ്ട്ര നൃത്തോല്സവം സംഘടിപ്പിക്കുന്നത്.

യുകെ സമയം ഉച്ചകഴിഞ്ഞ് 3 ന് (ഇന്ത്യൻ സമയം 8:30 പിഎം) പ്രശസ്ത സിനിമതാരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഡാൻസ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം നിർവഹിക്കും. അന്നേ ദിവസത്തെ നൃത്ത പരിപാടികൾ അവതരിപ്പിക്കുന്നത് സുപ്രശസ്ത മോഹിനിയാട്ടം നർത്തകി ജയപ്രഭ മേനോൻ ആണ്.

തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും ഇതേ സമയത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളപ്രേക്ഷകരുടെ മനം കവർന്ന പ്രശസ്തരായ നർത്തകി നർത്തകന്മാർ കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ WE SHALL OVERCOME എന്ന ഫേസ്ബുക് പേജിലൂടെ ലൈവായി വർണാഭങ്ങളായ നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കും.

WSO കോർഡിനേറ്ററും നർത്തകിയുമായ യുകെയിൽ നിന്നുള്ള ദീപ നായർ ആണ് ഇന്‍റർനാഷണൽ ഡാൻസ്ഫെസ്റ്റിവൽ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്. കോഓർഡിനേറ്ററും യുകെയിലെ അറിയപ്പെടുന്ന സംഘടകയുമായ റെയ്‌മോൾ നിധിരി ലണ്ടൻ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ കുറിച്ച് കൂടുതൽവിവരങ്ങൾ നൽകും. ഡാൻസ് ഫെസ്റ്റിവലിന്‍റെ ടൈറ്റിൽ സ്പോൺസർ യുകെയിൽ നിന്നുള്ള "ട്യൂട്ടർ വേവ്‌സ്' ആണ്.

വിവരങ്ങൾക്ക് WE SHALL OVERCOME ഫേസ്ബുക് പേജ് സന്ദർശിക്കുക.

https://www.facebook.com/We-Shall-Overcome-i