ബ്രസൽസ്: ബയോടെക്, ഫൈസർ എന്നീ കന്പനികൾ വികസിസിപ്പച്ചെടുത്ത സംയുക്ത കൊറോണ വാക്സിനായ BNT162 വിതരണം ചെയ്യുന്നതിനുള്ള കരാർ യൂറോപ്യൻ യൂണിയൻ കമ്മീഷൻ പൂർണമായും അംഗീകരിച്ചു. ബ്രസൽസിലെ കമ്മീഷൻ സർക്കിളുകൾ ഇക്കാര്യം സ്ഥിരീകരിച്ചു. ഫാർമസ്യൂട്ടിക്കൽ കന്പനികളായ ബയോടെക്, ഫൈസർ എന്നിവയിൽ നിന്നുള്ള കൊറോണ വാക്സിൻ യൂറോപ്യൻ ജനതയ്ക്ക് ഡബ്ള്യുഎച്ച്ഒയുടെ അംഗീകാരം ലഭിച്ചാലുടൻ ലഭ്യമാകും.
യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ് ഡെർ ലെയ്ൻ പ്രഖ്യാപിച്ച പ്രകാരം മെയിൻസ് വാക്സിൻ ഡെവലപ്പർ ബയോടെക്കും യുഎസ് പങ്കാളിയായ ഫൈസറുമായുള്ള ഡെലിവറി കരാർ 300 ദശലക്ഷം വരെ വാക്സിനേഷൻ ഡോസുമായി ബന്ധിപ്പിക്കാൻ യൂറോപ്യൻ കമ്മീഷൻ ഉദ്ദേശിക്കുന്നത്.
ഏതാണ്ട് 150 ദശലക്ഷം യൂറോപ്യന്മാർക്ക് പ്രതിരോധ കുത്തിവയ്പ് നൽകാമെന്ന് യൂറോപ്യൻ യൂണിയൻ ആരോഗ്യവിദഗ്ധനും വാക്സിൻ വക്താവുമായ പീറ്റർ ലിസെ പറഞ്ഞു. ഇതിനായി മൂന്ന് വ്യത്യസ്ത യൂറോപ്യൻ യൂണിയൻ ഫണ്ടുകളിൽ നിന്നും ഗവേഷണത്തിന് ധനസഹായം ലഭിച്ചിട്ടുണ്ട്.
കൊറോണ വാക്സിൻ ഉടൻ പുറത്തിറക്കുമെന്ന ജർമൻ യുഎസ് കന്പനികൾ കഴിഞ്ഞ ദിവസം നടത്തിയ ഒൗദ്യോഗിക പ്രഖ്യാപനത്തെ തുടർന്ന് ജർമനിക്കായി 100 ദശലക്ഷം വരെ വാക്സിൻ ഡോസുകൾ വാങ്ങാൻ തയാറാണന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ അറിയിച്ചു.
ബയോടെക്, ഫൈസർ എന്നിവയുമായുള്ള പ്രാഥമിക കരാറുകൾ യൂറോപ്പിന് കുറഞ്ഞത് 300 ദശലക്ഷം വാക്സിൻ ഡോസുകൾ ലഭിയ്ക്കുമെന്നാണ് കരുതുന്നത്. ഇതിൽ ജർമ്മനിക്ക് ന്ധ100 ദശലക്ഷം വരെന്ധ ഡോസുകൾ ജർമനിയ്ക്കായിരിയ്ക്കും ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഏറ്റവും വലിയ വെല്ലുവിളി വിതരണത്തിനു പുറമെ വാക്സിനുള്ള ഭദ്രതയിൽ ഏറ്റവും സുരക്ഷിതമാക്കുക എന്നതാണന്നും മന്ത്രി കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ