പാരീസ്: കേരളപ്പിറവി ദിനത്തിൽ ഡബ്ല്യുഎംഎഫ് ഫ്രാൻസ് മലയാളം മിഷൻ 2020-21 അദ്ധ്യയന വർഷത്തിന്റെ പ്രവേശനോത്സവം ഓണ്ലൈനായി സംഘടിപ്പിച്ചു. മലയാളംമിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, ഡബ്ല്യുഎംഎഫ് ഗ്ലോബൽ മലയാളം ഫോറം കോഓർഡിനേറ്റർ ജെയ്സണ് കാളിയാനിൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സംഘടനയുടെ ഫ്രാൻസിലെ അംഗങ്ങളും മലയാളം മിഷൻ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഡബ്ല്യുഎംഎഫ് വിമൻസ് കോർഡിനേറ്ററും മലയാളം മിഷൻ അധ്യാപികയുമായ ജിഷ നൗഷാദിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ, മലയാളം മിഷൻ സിഗ്നേച്ചർ ഫിലിം പ്രദർശിപ്പിച്ചു. സംഘകാല സാഹിത്യത്തിന്റെ ഓർമ്മ പുതുക്കലിൽ തുടങ്ങി, മലയാളം മിഷന്റെ വിവിധ കോഴ്സുകളെക്കുറിച്ചും, ലോക മലയാള സാദ്ധ്യതകളെക്കുറിച്ചുമെല്ലാം ഉദ്ഘാടനപ്രസംഗത്തിൽ പ്രൊഫ. സുജ സൂസൻ ജോർജ് വിശദീകരിച്ചു.
തുടർന്ന് സംസാരിച്ച മലയാളം മിഷൻ രജിസ്ട്രാറും അധ്യാപക പരിശീലനവേദികളിലെ സജീവസാന്നിധ്യവുമായ സേതുമാഷ് മനോഹരമായ പ്രവേശനോത്സവ പാട്ടുകൾ അവതരിപ്പിച്ചു കുട്ടികളെ രസിപ്പിച്ചു. ഡബ്ല്യുഎംഎഫ് ഫ്രാൻസ് മലയാളം മിഷൻ ടെക്നിക്കൽ കോർഡിനേറ്ററും ട്രഷററുമായ വികാസ് മാത്യു, ഫ്രാൻസിലെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. മലയാളം മിഷൻ കോർഡിനേറ്റർ ശ്രീജ സരസ്വതി ഫ്രാൻസിലെ മലയാളം മിഷന്റെ പ്രവർത്തന റിപ്പോർട്ടും പുതിയ പ്രവർത്തക സമിതി വിവരങ്ങളും അവതരിപ്പിച്ചു. ഫ്രാൻസിലെ മലയാളം വായനശാലാ പ്രവർത്തനങ്ങൾ ഡബ്ല്യുഎംഎഫ് മലയാളം മിഷൻ പ്രസിഡന്റ് പ്രശാന്ത് മോഹനചന്ദ്രൻ വിശദീകരിച്ചു.
ഡബ്ല്യുഎംഎഫ് ഗ്ലോബൽ മലയാളം ഫോറം കോഓർഡിനേറ്റർ ജെയ്സണ് കാളിയാനിൽ, ഫ്രാൻസ് സെക്രട്ടറി റോയ് ആന്റണി എന്നിവർ ആശംസകൾ അറിയിച്ചു. മലയാളം മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരവേളയുമുണ്ടായിരുന്നു. മലയാളം മിഷൻ കോർഡിനേറ്റർ ശ്രീജ സരസ്വതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ജിത്തു ജനാർദ്ദനൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. തുടർന്ന് ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി കുട്ടികൾ ഒരുക്കിയ കലാവിരുന്ന് എല്ലാവരുടെയും മനം കവർന്നു. മലയാളം മിഷൻ സെക്രട്ടറി ജിനി ശ്രീകുമാർ, പ്രോഗ്രാം കോർഡിനേറ്റർ ജിഷ നൗഷാദ് എന്നിവർ കുട്ടികളുടെ പരിപാടികൾ ഏകോപിപ്പിച്ചു. പ്രശാന്ത് പ്രകാശ്, സീറോ ഡിഗ്രി പ്രൊഡക്ഷൻസ്, പ്രോഗ്രാം എഡിറ്റിംഗ് നിർവഹിച്ചു. പാട്ടും കവിതയും നൃത്തവും ഒപ്പം കേരളത്തിലെ ഓരോ ജില്ലയേയും കുറിച്ച് കുട്ടികളുടെ പ്രസംഗങ്ങളും കൂടി ചേർന്നതോടുകൂടി ഫ്രാൻസിലെ കേരളപ്പിറവി ആഘോഷങ്ങൾ സമാപിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി