+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കൻ മണ്ണിലെ വിശ്വാസസാക്ഷ്യമായി ലോഗോ

കേരളത്തിലെ സീറോമലബാർ വിശ്വാസ പാരമ്പര്യവും അമേരിക്കൻ മണ്ണിലെ വിശ്വാസവും ചേർന്നുള്ളതാണ് ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് ദേശീയ കൺവൻഷന്‍റെ ലോഗോ. അ​മേ​രി​ക്ക​ൻ ദേ​ശീ​യ പ​താ​ക​യു​ടെ മീ​തെ ഉ​റ​പ്പി​ച്ചു നി​ർ​ത്ത
അമേരിക്കൻ മണ്ണിലെ വിശ്വാസസാക്ഷ്യമായി ലോഗോ
കേരളത്തിലെ സീറോമലബാർ വിശ്വാസ പാരമ്പര്യവും അമേരിക്കൻ മണ്ണിലെ വിശ്വാസവും ചേർന്നുള്ളതാണ് ഹൂസ്റ്റണിൽ നടക്കുന്ന ഏഴാമത് ദേശീയ കൺവൻഷന്‍റെ ലോഗോ. അ​മേ​രി​ക്ക​ൻ ദേ​ശീ​യ പ​താ​ക​യു​ടെ മീ​തെ ഉ​റ​പ്പി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ന്ന കു​രി​ശും മ​റ്റു അ​നു​ബ​ന്ധ ചി​ഹ്ന​ങ്ങ​ളും ലോ​ഗോ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. രൂ​പ​ത​യി​ലെ യൂ​ത്ത് വിം​ഗാ​ണ് ഏഴാമത് ദേശീയ ​ക​ണ്‍​വ​ൻ​ഷ​ന്‍റെ ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.

മാ​ർ​ത്തോ​മാ മാ​ർ​ഗം വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള മാ​ർ​ഗം, ഉ​ണ​ർ​ന്നു പ്ര​ശോ​ഭി​ക്കു​ക എ​ന്നീ ര​ണ്ട് ആ​പ്ത​വാ​ക്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാണ് ​സീ​റോ മ​ല​ബാ​ർ ക​ണ്‍​വ​ൻ​ഷ​ൻ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കൺവൻഷന്‍റെ ലോഗോയും ഈ സന്ദേശമാണ് നല്കുന്നത്.

ലോഗോയിലെ കുരിശ് കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ വിശ്വാസവഴിയെ പ്രതിനിധീകരിക്കുന്നതാണ്. അമേരിക്കൻ പതാകയുടെ മുകളിലാണ് കുരിശ്. അത് ആ മണ്ണിൽ ഉറച്ചുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. കുരിശിനും പതാകയ്ക്കും മുകളിലായുള്ള സൂര്യചിഹ്നം ഉദിച്ചുയരുക, പ്രശോഭിക്കുക എന്ന ആപ്തവാക്യത്തെ സൂചിപ്പിക്കുന്നതാണ്.

മാർത്തോമാ നസ്രാണികളുടെ വിശ്വാസപാരമ്പര്യത്തിലുള്ള അഭിമാനവും അമേരിക്കൻ മണ്ണിനോടുള്ള സ്നേഹവും, സുവിശേഷപ്രഘോഷണത്തിനായി ഉണരാനുള്ള ക്രിസ്തുവിന്‍റെ ആഹ്വാനവുമാണ് ലോഗോയിലൂടെ വിളിച്ചോതുന്നത്.
More in All :