സൂറിക്ക്: ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഹലോ ഫ്രണ്ട്സ് ന്ധസ്നേഹ സ്പർശംന്ധ പ്രൊജക്റ്റ്റിലൂടെ സമാഹരിച്ച തുക മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുട്ടികൾക്കായി കൈമാറി.
മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിൽ ചരിക്കുന്ന പലരും കൊറോണാ പ്രതിസന്ധിയിൽ അകപ്പെട്ട് പാതിവഴിയിൽ പകച്ചു നിൽക്കുന്ന കാഴ്ച സർവ സാധാരണമാണ് . ഇത്തരത്തിലുള്ള ഒരു വലിയ പ്രതിസന്ധിയിലായിരുന്നു ലോക പ്രശ്സത മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം മാജിക് അക്കാദമിയിലെ ഭിന്നശേഷിയുള്ള കുട്ടികളും.
ഈ കുട്ടികളുടെ സഹായത്തിനായി ഏതാണ്ട് ഒരു മാസത്തിനു മുകളിലായി ഹലോ ഫ്രണ്ട്സ് നടത്തിയ ധനസമാഹരണം ട്വിന്റിലൂടെയും ഇ-ബാങ്കിംഗിലൂടെയും കൂടി 16,020.00 ഇഒഎ/ പതിമൂന്നുലക്ഷത്തിലധികം രൂപ സമാഹരിക്കുകയുണ്ടായി.
<ശാഴ െൃര=’/ിൃശ/ീീാമിരവമിറ്യ1ബ2020ിീ്ല08.ഷുഴ’ മഹശഴി=’രലിലേൃ’ രഹമൈ=’രീിലേികോമഴലകിശെറല’ െ്യേഹല=’ുമററശിഴ:6ുഃ;’>
സ്വിറ്റസർലൻഡിലെ ഉദാരമനസ്കരുടെ അകമഴിഞ്ഞ പ്രോത്സാഹനത്താൽ സമാഹരിച്ച ഈ തുക കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരത്തു മാജിക് അക്കാദമിയിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യത്തിൽ കുട്ടികൾക്കായി കൈമാറി. ആറ് വർഷം മുൻപ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആദരണീയനായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ച പദ്ധതിയാണ് മാജിക് പ്ലാനറ്റ്. ഉമ്മൻചാണ്ടി സാറിന്റെ ജ·ദിനമായ ഒക്ടോബർ മുപ്പത്തിയൊന്നിന് തന്നെ കുട്ടികൾക്കുള്ള ഈ സഹായം കൈമാറുവാൻ സാധിച്ചതിൽ എല്ലാവരും സന്തോഷം അറിയിച്ചു.
ഹലോ ഫ്രണ്ട്സ് കഴിഞ്ഞ നാലുവർഷമായി സാമൂഹ്യന·ക്കായി ചെയ്തുവരുന്ന പ്രവർത്തികളെക്കുറിച്ചു ഹലോ ഫ്രണ്ട്സ് പ്രതിനിധി വിശദീകരിക്കുകയും ഉമ്മൻ ചാണ്ടിക്ക് സ്വിസ് മലയാളീ സമൂഹത്തിനു വേണ്ടി ജ·ദിനാശംസകൾ അർപ്പിക്കുകയും ചെയ്തു. ഗോപിനാഥ് മുതുകാടിന്റെ സ്വാർത്ഥതയില്ലാത്ത കപടതയില്ലാത്ത ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ് അദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന മാജിക് പ്ലാനറ്റ് എന്ന സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ നിഷ്കളങ്ക ബാല്യങ്ങളെ സഹായിക്കുവാൻ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് മുന്നോട്ട് വന്നതെന്നും സൂചിപ്പിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ്, ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്നതിനായി ഇങ്ങനെയൊരു പ്രൊജക്റ്റ് ഏറ്റെടുക്കുവാൻ തയാറായതിലും, പ്രവാസി മലയാളികളുടെ നാടിനോടും ,സമൂഹത്തിനോടുമുള്ള അളവറ്റ സ്നേഹത്തിന്റെ മകുടോദാഹ രണമാണിതെന്നും കരുണ വറ്റാത്ത സ്വിസ് മലയാളികളും ,മറ്റു സംഘടനകളും ഈ പ്രോജെക്ടിനോട് വളരെ സന്തോഷത്തോടെ സഹകരിക്കുകയുണ്ടായതിലും ഉമ്മൻചാണ്ടി നന്ദിയും ആശംസകളും നേർന്നു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ