ലണ്ടൻ: സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും സകല മരിച്ച വിശ്വാസികൾക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാർഥനകളാലും ധന്യമായ നവംബർ മാസത്തിൽ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കണ്വെൻഷൻ 14 ന് നടക്കും.
ആഗോളതലത്തിൽ നവസുവിശേഷവൽക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെയുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കണ്വെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓണ്‍ലൈനിലാണ് നടക്കുക . കുട്ടികൾക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കണ്‍വൻഷനിൽ മോണ്‍സിഞ്ഞോർ ഷോണ്‍ ഹീലി , പ്രശസ്ത കുടുംബ പ്രേഷിതനും , ക്രിസ്റ്റീൻ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദർ സന്തോഷ് ടി എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും മലയാളം കണ്വെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കണ്വെൻഷൻ നടക്കും.
ണണണ.ടഋഒകഛചഡഗ.ഛഞഏ/ഘകഢഋ എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കണ്‍വെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽവിവരങ്ങൾക്ക്
ജോണ്സണ് +44 7506 810177?