+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെർച്വൽ കലാമേളയുമായി ട്രാഫോർഡ് മലയാളി അസോസിയേഷന്‍റെ കേരളപ്പിറവി ദിനാഘോഷം

മാഞ്ചസ്റ്റർ : ട്രാഫോർഡ് മലയാളി അസോസിയേഷൻ നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ നാല് ദിവസത്തെ വെർച്വൽ കലാമേളക്ക് തുടക്കം കുറിക്കുന്നു.കൊറോണ വ്യാപനം വർധിക്കുന്ന കാരണത്താൽ കഴിഞ്ഞ ഒരാഴ്ചയായി മാഞ്ചസ്റ്
വെർച്വൽ കലാമേളയുമായി ട്രാഫോർഡ് മലയാളി അസോസിയേഷന്‍റെ കേരളപ്പിറവി ദിനാഘോഷം
മാഞ്ചസ്റ്റർ : ട്രാഫോർഡ് മലയാളി അസോസിയേഷൻ നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ നാല് ദിവസത്തെ വെർച്വൽ കലാമേളക്ക് തുടക്കം കുറിക്കുന്നു.

കൊറോണ വ്യാപനം വർധിക്കുന്ന കാരണത്താൽ കഴിഞ്ഞ ഒരാഴ്ചയായി മാഞ്ചസ്റ്റർ ടിയർ 3 ലോക് ടൗണിലാണ്. ഈ വർഷം മാർച്ചിൽ ആദ്യം ലോക് ടൗൺ പ്രിഖ്യാപിച്ചതിനു ശേഷം കൂട്ടായ്മകൾ നിരോധിച്ചതു മൂലം അസോസിയേഷൻ മുൻ നിശ്ചയിച്ച പരിപാടികളെല്ലാം നിർത്തിവയ്ക്കുകയായിരുന്നു. പരിപാടികളൊന്നും നടത്താൻ കഴിയാത്തതിൽ ട്രാഫോർഡിലെ മലയാളികൾ വിഷമത്തിലാണെന്നു മനസിലാക്കിയ സംഘടകർ വേറിട്ടൊരു രീതിയിൽ പുതുമയോടുകൂടി വെർച്വൽ കലാമേള ആസൂത്രണം ചെയ്യുകയായിരുന്നു.

ഡാൻസ്, മ്യൂസിക്, ഫാൻസിഡ്രസ്, സ്കിറ്റ്, മിമിക്രീ, മോണോആക്ട്, ചെറുകഥ, ഡ്രോയിംഗ്, യാത്രാ വിവരണം, ടിക് ടോക് തുടങ്ങിയ ഒട്ടനവധി പരിപാടികളാണ് വെർച്വൽ കലാമേളയിൽ ഒരുക്കിയിരിക്കുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ട്രാഫോർഡ് മലയാളി അസോസിയേഷന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് തങ്ങളുടെ പരിപാടി അപ്‌ലോഡ് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം.

ട്രാഫോർഡിലെ മലയാളികളെ നാല് ഗ്രൂപ്പുകളിലായി തിരിച്ചു ഓരോ ദിവസം ഓരോ ഗ്രൂപ്പുകളായാണ് മത്സരം. പങ്കെടുക്കുന്ന മത്സരാർഥികൾക്ക് പ്രത്യേക സമ്മാനവും നൽകും.

കോവിഡിന്‍റെ ആലസ്യത്തിൽ വീടുകളിൽ കഴിയുന്ന ട്രാഫോർഡിലെ കുടുംബങ്ങളെ കാലാമേളകളിലൂടെ ഉണർവ് ഉണ്ടാക്കി കുടുംബത്തിലും സമൂഹത്തിലും സന്തോഷം കൊണ്ടുവരികയും കുടുംബങ്ങളെ ഒരു നല്ല കലാക്ഷേത്രമാക്കി മാറ്റുകയുമാണ് ഇതിലൂടെ സംഘാടകർ ലഷ്യമിടുന്നത്.

വെർച്വൽ കലാമേളയുടെ വിജയത്തിന് ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. റെൻസൻ തുടിയൻപ്ലാക്കലിന്‍റെ നേതൃത്വത്തിൽ 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ സ്റ്റാനി ഇമ്മാനുവേൽ, ജോർജ് തോമസ്, ബിജു നെടുമ്പള്ളിൽ, സിജു ഫിലിപ്പ്, സിന്ധു സ്റ്റാൻലി, ഫെബിലു സാജു, ഷിബി റെൻസൺ, ഗ്രേയ്‌സൺ കുര്യാക്കോസ്, സാജു ലാസർ, ചാക്കോ ലുക്ക്, ഡോണി ജോൺ, നിമ്മി അനു, ലിംന ലിബിൻ, ആശ ഷിജു തുടങ്ങിയവർ അംഗങ്ങളാണ്.