+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാന്‍സില്‍ സുരക്ഷാ സന്നാഹങ്ങള്‍ കര്‍ക്കശമാക്കി

പാരീസ്: രാജ്യത്ത് സുരക്ഷാ സന്നാഹങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റെറക്സ് അറിയിച്ചു.പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണ്‍ സംഭവസ്ഥലം സന്ദർശിച്ചു. ആക്രമണങ്ങൾക്ക
ഫ്രാന്‍സില്‍ സുരക്ഷാ സന്നാഹങ്ങള്‍ കര്‍ക്കശമാക്കി
പാരീസ്: രാജ്യത്ത് സുരക്ഷാ സന്നാഹങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റെറക്സ് അറിയിച്ചു.പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണ്‍ സംഭവസ്ഥലം സന്ദർശിച്ചു. ആക്രമണങ്ങൾക്കുശേഷം, ഫ്രാൻസിലെ തീവ്രവാദത്തിനെതിരെ പോരാടാൻ മാക്രോണ്‍ 7,000 സൈനികരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചു.

ഇസ്ലാമിക ലോകവും ഫ്രാൻസും തമ്മിലുള്ള സംഘർഷങ്ങൾ ഇപ്പോൾ വർധിച്ചുവരികയാണ്.
ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്‍റെ കാരിക്കേച്ചറുകൾ ഫ്രാൻസിൽ പ്രസിദ്ധീകരിച്ചതിനാൽ അടുത്തിടെ തുർക്കിയിലും മറ്റു മുസ്ലിം രാജ്യങ്ങളിലും ഫ്രഞ്ച് വിരുദ്ധ പ്രകടനങ്ങൾ നടന്നിരുന്നു. കൊല്ലപ്പെട്ട അധ്യാപകൻ പാറ്റിയുടെ സ്മാരക ശുശ്രൂഷയിൽ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധത്തിന് കാരണമായത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മുഹമ്മദ് കാർട്ടൂണുകളിൽ ഉറച്ചുനിൽക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു.

ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ "ചാർലി ഹെബ്ഡോ' യുടെ ഒന്നാം പേജിൽ ഒരു കാർട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് തുർക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗൻ നിയമപരവും നയതന്ത്രപരവുമായ നടപടികൾ പ്രഖ്യാപിച്ചു.

രണ്ടാഴ്ച മുന്പ് സാമുവൽ പാറ്റിയെ പാരീസിന് സമീപം ഒരു ഇസ്ലാമിസ്റ്റ് ശിരഛേദം ചെയ്തു. കരാർ രാജ്യം മുഴുവൻ നടുക്കി. ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ പതിനായിരങ്ങൾ തെരുവിലിറങ്ങി.
നോത്രദാം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനുപിന്നാലെയാണ് തീരുമാനം. രാജ്യം രണ്ടാം ലോക്ഡൗണിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പാണ് പ്രഖ്യാപനം.

വിവാദകാര്‍ട്ടൂണിന്‍റെ പേരില്‍ തുടര്‍ച്ചയായി കത്തിക്കുത്തുകള്‍ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തിലാണ് നടപടി. നൈസിലെ ഭീകരാക്രമണത്തിനുശേഷം രാജ്യവ്യാപകമായി കൂടുതൽ ഭീകരാക്രമണ മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ് ബാധ പിഴുതെറിയാനുള്ള ശ്രമത്തിൽ മാർച്ച് മുതൽ മെയ് വരെ രണ്ട് മാസത്തെ ലോക്ക്ഡൗണ്‍ സഹിച്ച ശേഷം, വെള്ളിയാഴ്ച മുതൽ ഫ്രാൻസിൽ വീണ്ടും അടിയന്തരാവസ്ഥ നിലവിൽ വന്നു.

എന്നാൽ ഇതിനിടെ ഇസ്ലാമിക തീവ്രവാദികൾ സമീപകാലത്ത് നടത്തിയ ആസൂത്രിതമായ മൂന്ന് ആക്രമണങ്ങൾക്ക് ശേഷം ഫ്രാൻസിൽ ഇതിനകം തന്നെ ഭീകരമായ മാനസികാവസ്ഥയാണ് പുതിയ ലോക്ക്ഡൗണ്‍ ഉണ്ടാക്കിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്കുള്ളിൽ തലസ്ഥാനത്തെ താമസക്കാർ പലായനം ചെയ്യാൻ ശ്രമിച്ചതിനാൽ വ്യാഴാഴ്ച വൈകിട്ട് പാരീസിൽ നൂറുകണക്കിന് കിലോമീറ്റർ ട്രാഫിക് ജാം രൂപപ്പെട്ടു.പാരീസ് മേഖലയിൽ വ്യാഴാഴ്ച വൈകിട്ട് 700 കിലോമീറ്ററിലധികം ട്രാഫിക് ജാമുകളുണ്ടെന്ന് സിറ്റാഡിൻ ട്രാഫിക് സൈറ്റ് അറിയിച്ചു. വടക്കൻ നഗരമായ ലില്ലെയിലെ ട്രെയിൻ സ്റ്റേഷൻ രാവിലെ ശാന്തമായി തിരക്കിലായിരുന്നു. വ്യക്തമായ ലക്ഷ്യമില്ലാതെ തെരുവിലിറങ്ങിയവരെ പോലീസ് പിടികൂടുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ