+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോട്രഡാം ഭീകരാക്രമണത്തിൽ ഇരകളായവർക്കായി പ്രാർഥിക്കുന്നു: മാർ ജോസഫ് സ്രാമ്പിക്കൽ

പ്രെസ്റ്റൻ: ഫ്രാൻസിലെ മെഡിറ്ററേനിയൻ തീരനഗരമായ നീസിലെ നോട്രഡാം ബസിലിക്കയിൽ വ്യാഴാഴ്ച മൂന്നുപേർ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നത
നോട്രഡാം  ഭീകരാക്രമണത്തിൽ ഇരകളായവർക്കായി പ്രാർഥിക്കുന്നു: മാർ ജോസഫ് സ്രാമ്പിക്കൽ
പ്രെസ്റ്റൻ: ഫ്രാൻസിലെ മെഡിറ്ററേനിയൻ തീരനഗരമായ നീസിലെ നോട്രഡാം ബസിലിക്കയിൽ വ്യാഴാഴ്ച മൂന്നുപേർ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. അങ്ങേയറ്റം ദാരുണമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി പ്രാർത്ഥിക്കുകയും പ്രിയപ്പെട്ടവർ നഷ്ടപെട്ട കുടുംബാംഗങ്ങളോടും ദേവാലയസമൂഹത്തോടുമുള്ള ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിക്കുകയും ചെയ്യുന്നതായി ബിഷപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

ലോകം മുഴുവനും സഹോദര്യത്തോടും സഹിഷ്ണുതയോടും കൂടി വർത്തിക്കണമെന്നും എല്ലാവരും ലോകസമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും രൂപതാധ്യക്ഷൻ ആഹ്വാനം ചെയ്തു. ദുഃഖാർത്ഥരായ കുടുംബാംഗങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ലോകസമാധാനത്തിന് വേണ്ടി ഒക്ടോബർ മാസം 31 ന് ഇംഗ്ളണ്ട് ആൻഡ് വെയിൽസിലെ വിശ്വാസസമൂഹം ഒന്നടങ്കം പങ്കുചേരുന്ന "റിലേ റോസറി'യിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയും പങ്കുചേരുകയാണ്. അന്നേ ദിവസം രാത്രി എട്ടു മുതൽ ഒന്പതു വരെ രൂപതയിലെ എല്ലാ വിശ്വാസികളും ലോകസമാധാനത്തിനായി പ്രാർത്ഥനാപൂർവം ഈ ജപമാല യജ്ഞത്തിൽ പങ്കാളികളാകണമെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: ഫാ. ടോമി എടാട്ട് (പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത)