ഡബ്ലിൻ: എസെൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന ഓണ്‍ലൈൻ സയൻസ് വർക്ക് ഷോപ്പ് ക്യൂരിയോസിറ്റി’20 യുടെ ഭാഗമായ ഓണ്‍ലൈൻ സയൻസ് ക്വിസ് മത്സരം ഒക്ടോബർ 30 വെള്ളിയാഴ്ച നടക്കും. വൈകീട്ട് 5.30 മുതൽ 6 വരെ ആയിരിക്കും മത്സരം. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് ഇതിനകം മെയിൽ വഴി അയച്ചിട്ടുണ്ട്.
അര മണിക്കൂർ മാത്രം ആക്ടീവായ ഈ ലിങ്കിൽ കയറി 5.30നും 6നും ഇടയിൽ നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രൈമറി, സെക്കണ്ടറി സയൻസ് ക്വിസ് മത്സരങ്ങൾ ഒരേ സമയം ആയിരിക്കും നടത്തപ്പെടുക.
ക്യൂരിയോസിറ്റി ’20 - യുടെ ഭാഗമായ മറ്റു മത്സര ഇനങ്ങൾ ആയ സയൻസ് പ്രൊജക്റ്റ്, സയൻസ് പോസ്റ്റർ ഡിസൈനിങ്, സയൻസ് ആർട്ടിക്കിൾ എന്നിവ ലഭിക്കേണ്ട അവസാന തീയതി നവംബർ 10 ആണ്. ഈ മത്സരങ്ങളിൽ വിജയികളാകുന്നവരെ പിന്നീട് അറിയിക്കുന്നതും അവർക്കുള്ള സമ്മാനങ്ങൾ കൈ മാറുന്നതും ആയിരിക്കും. ഈ കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് ഏറ്റവും ആവശ്യമായ ശാസ്ത്രബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ എസെൻസ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ക്യൂരിയോസിറ്റി ’, കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വർഷം ഓണ്‍ലൈനായാണ് നടത്തപ്പെടുന്നത്.
സയൻസ് ക്വിസ് ആയി ബന്ധപ്പെട്ട സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ 0876521572 (ജോണ്‍)
റിപ്പോർട്ട്: ജെയ്സണ്‍ കിഴക്കയിൽ