ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബം ജോലിക്കാരെ തേടുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ റോയൽ ഹൗസ്ഹോൾഡിലാണ് ജോലിക്കാരെ വേണമെന്ന പരസ്യം ചെയ്തിരിയ്ക്കുന്നത്.
ജോലിക്കായി അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യതയുണ്ടായിരിക്കണം. ഇല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന സമയത്ത് ഇത് നേടിയെടുക്കുന്നതിനും അവസരമുണ്ട്. 18.5 ലക്ഷം രൂപയാണ് തുടക്കത്തിൽ ശന്പളമായി നൽകുക. ജോലിക്കായി എത്തുന്നവർക്ക് ആദ്യം 13 മാസത്തേക്ക് പരിശീലനം നൽകും. പരിശീലനത്തിൽ മികച്ചതെന്ന് തോന്നിയാൽ സ്ഥിരം ജോലിക്കാരായി നിയമിക്കും. ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 28 ആണ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണവും താമസസൗകര്യവും രാജകുടുംബം നൽകും. വിൻഡ്സർ കാസിലിലാണ് താമസം അനുവദിയ്ക്കുക. ആഴ്ചയിൽ അഞ്ചു ദിവസമായിരിക്കും ജോലി. വർഷത്തിൽ 33 ദിവസം അവധിയും ജോലിക്കാർക്ക് നൽകും. ഒപ്പം ട്രാവൽ ജോലിക്കാരുടെ ട്രാവൽ എക്സ്പൻസും കൊട്ടാരം വഹിക്കും.
കൊട്ടാരം വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് പ്രധാന ജോലി. അതോടൊപ്പം ജോലിക്കാർക്ക് കൊട്ടാരത്തിലെ ടെന്നീസ് കോർട്ട്, നീന്തൽകുളം മറ്റ് സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കാം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ