+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്പില്‍ ആകമാനം പുതിയ നിയന്ത്രണങ്ങള്‍

പാരീസ്: യൂറോപ്പിലാകമാനം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പ്രവണത തുടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ് രാത്രികാല കര്‍ഫ്യൂ നീട്ടി. 41,622 പേര്‍ക്കാണ് രാജ്യത്ത് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. മഹമാരി
യൂറോപ്പില്‍ ആകമാനം പുതിയ നിയന്ത്രണങ്ങള്‍
പാരീസ്: യൂറോപ്പിലാകമാനം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പ്രവണത തുടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ് രാത്രികാല കര്‍ഫ്യൂ നീട്ടി. 41,622 പേര്‍ക്കാണ് രാജ്യത്ത് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. മഹമാരി പടര്‍ന്നുപിടിച്ച ശേഷമുള്ള റിക്കാർഡാണിത്. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറ് വരെയുള്ള കര്‍ഫ്യൂ വെള്ളിയാഴ്ച അര്‍ധരാത്രി മുതൽ നിലവില്‍വന്നു.

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീട്ടാന്‍ സ്വീഡനും തീരുമാനിച്ചു. നിരോധന കാലാവധി പൂര്‍ത്തിയാകാന്‍ ഒരാഴ്ച ശേഷിക്കെയാണ് പുതിയ തീരുമാനം. അതേസമയം, ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും ഇളവ് ലഭിക്കും.

രോഗബാധ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്‍റ് സിമോനെറ്റ സോമാരുഗ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആഴ്ചതോറും കേസുകള്‍ ഇരട്ടിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ