+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോളണ്ടില്‍ കോടതി ഗര്‍ഭഛിദ്രത്തിന് നിരോധനം

വാഴ്സോ: ജന്മനാ വൈകല്യം സംഭവിക്കുമെന്നുള്ള കാരണത്താൽ ഗർഭം അലസിപ്പിക്കുവാൻ അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചു. എല്ലാവരുടെയും ജീവൻ സംരക്ഷിക്കണമെന്ന അടിസ്ഥാന തത
പോളണ്ടില്‍ കോടതി ഗര്‍ഭഛിദ്രത്തിന്  നിരോധനം
വാഴ്സോ: ജന്മനാ വൈകല്യം സംഭവിക്കുമെന്നുള്ള കാരണത്താൽ ഗർഭം അലസിപ്പിക്കുവാൻ അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണന്ന് പോളണ്ടിലെ ഭരണഘടനാ കോടതി വിധിച്ചു. എല്ലാവരുടെയും ജീവൻ സംരക്ഷിക്കണമെന്ന അടിസ്ഥാന തത്വം 1993 ലെ ഗർഭഛിദ്ര നിയമത്തിൽ പാലിക്കപ്പെടുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ കോടതിയുടെ വിധി.

പ്രതിവർഷം പതിനായിരക്കണക്കിന് സ്ത്രീകൾ ഗർഭഛിദ്രത്തിനായി വിദേശത്തേക്ക് പോകുന്നുണ്ട്. എന്നാൽ ഗർഭപിണ്ഡത്തിന്‍റെ തകരാറുള്ള കേസുകളിൽ അലസിപ്പിക്കൽ ഭരണഘടനാ വിരുദ്ധമാണെന്ന് പോളണ്ടിലെ പരമോന്നത കോടതി വിധിച്ചു. രാജ്യത്തെ ഗർഭഛിദ്ര നിയമങ്ങൾ ഇതിനകം തന്നെ യൂറോപ്പിലെ കർശനമായ ഒന്നായിരുന്നുവെങ്കിലും ഭരണഘടനാ ട്രൈബ്യൂണലിന്‍റെ വിധി അർഥമാക്കുന്നത് മൊത്തം നിരോധനമാണ്. തീരുമാനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, ബലാത്സംഗമോ വ്യഭിചാരമോ അല്ലെങ്കിൽ അമ്മയുടെ ആരോഗ്യത്തിന് അപകടമുണ്ടെങ്കിലോ മാത്രമേ ഗർഭഛിദ്രം അനുവദിക്കൂ.

അതേസമയം നിയന്ത്രണങ്ങൾ വർധിപ്പിക്കരുതെന്ന് അവകാശ സംഘടനകൾ സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ