+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആതുരസേവകർക്ക് അഭിവാദനം അർപ്പിച്ച് സ്വിറ്റ്സർലൻഡിൽ നിന്നും ഒരു സ്നേഹ സാന്ത്വനഗീതം

ബാസൽ : രോഗാതുരർക്ക് ആശ്വാസമേകിയും ആതുര സേവകർക്ക് ആദരവും അഭിവാദനവും അർപ്പിച്ച് വിതുമ്പുന്ന ഹൃദയത്തിൽ നിന്നും ഉതിർന്ന ഹൃദയഹാരിയായ സംഗീതമാണ് സ്നേഹ സാന്ത്വനഗീതം.രോഗമുക്തിക്കും മനഃശാന്തിക്കും മ്യൂസിക്
ആതുരസേവകർക്ക് അഭിവാദനം അർപ്പിച്ച്  സ്വിറ്റ്സർലൻഡിൽ നിന്നും ഒരു സ്നേഹ സാന്ത്വനഗീതം
ബാസൽ : രോഗാതുരർക്ക് ആശ്വാസമേകിയും ആതുര സേവകർക്ക് ആദരവും അഭിവാദനവും അർപ്പിച്ച് വിതുമ്പുന്ന ഹൃദയത്തിൽ നിന്നും ഉതിർന്ന ഹൃദയഹാരിയായ സംഗീതമാണ് സ്നേഹ സാന്ത്വനഗീതം.

രോഗമുക്തിക്കും മനഃശാന്തിക്കും മ്യൂസിക് ഒരു സിദ്ധൗഷധമാണെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. നിത്യവും നോവായ് പടരുന്ന കൊറോണ വൈറസ് രോഗമൂലം ഉണ്ടാകുന്ന മരണവാർത്തകൾ നമ്മേ നിസാഹായകരും നിദ്രഹീനരും ഭയചികിതരുമാക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ അവസരത്തിലാണ് സ്നേഹ സാന്ത്വനഗീതത്തിന്‍റെ പ്രസക്തി നമ്മെ തേടിയെത്തുന്നത്.

ഈ സമാശ്വാസ സംഗീതത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് ടോം കുളങ്ങരയും ഈണമിട്ടിരിക്കുന്നത് മലയാളികൾക്ക് ഒട്ടനവധി നല്ല ഗാനങ്ങൾ സമ്മാനിച്ച സ്വിസ് ബാബുവുമാണ്.

മൂന്നുപതിറ്റാണ്ടായി ഭക്തിഗാനരംഗത്ത് ഭാവഗായകനെന്ന് അറിയപ്പെടുന്ന ബിജു മൂക്കന്നൂരും വേറിട്ട ശബ്ദം കൊണ്ട് പിന്നണിഗാനരംഗത്ത് മുന്നണിയിലുള്ള അനുഗ്രഹീത ഗായിക ചിത്ര അരുണും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നത് രാജഗിരി ഹോസ്പിറ്റൽ അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. അലക്സ് വരാപ്പുഴക്കാരൻ സിഎംഐ യാണ്.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ