+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജര്‍മന്‍ ആരോഗ്യ മന്ത്രിക്ക് കോവിഡ്

ബര്‍ലിന്‍: ജര്‍മന്‍ ആരോഗ്യ മന്ത്രി യെന്‍സ് സ്പാന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല്‍പ്പതുകാരന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു കഴിഞ്ഞതായും ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് അദ്ദേഹത്തിന് ഇപ്പോള്‍ ഉള്ളതെന
ജര്‍മന്‍ ആരോഗ്യ മന്ത്രിക്ക് കോവിഡ്
ബര്‍ലിന്‍: ജര്‍മന്‍ ആരോഗ്യ മന്ത്രി യെന്‍സ് സ്പാന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നാല്‍പ്പതുകാരന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു കഴിഞ്ഞതായും ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് അദ്ദേഹത്തിന് ഇപ്പോള്‍ ഉള്ളതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സ്പാനുമായി അടുത്ത ദിവസങ്ങളില്‍ നേരിട്ട് ബന്ധമുണ്ടായിരുന്ന എല്ലാവരെയും വിവരം അറിയിച്ചു കഴിഞ്ഞു. മന്ത്രിസഭയില്‍ ആരും ഐസൊലേഷനില്‍ പോകേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സ്പാന്‍ പങ്കെടുത്തിരുന്നെങ്കിലും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ക്കശമായി പാലിച്ച് മാത്രമാണ് യോഗം നടത്തുന്നത് എന്നതിനാല്‍ മറ്റു മന്ത്രിമാര്‍ക്കൊന്നും സ്പാനില്‍ നിന്ന് രോഗം പടരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ജെൻസ് സ്പാൻ വൈറസ് ബാധിച്ചതെന്ന് ബെർലിനിലെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച ഉച്ചയോടെയാണ് അറിയിച്ചത്.വൈറസ് പ്രതിസന്ധിയെ ശാന്തമായി കൈകാര്യം ചെയ്തതിന് മന്ത്രി സ്പാനെ പ്രശംസിച്ചു.കോവിഡിന്‍റെ രണ്ടാം തരംഗത്തെ തടയാൻ രാജ്യം ശ്രമിക്കുന്പോൾ ജർമനിയിൽ ചില സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങളെ സ്പാൻ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ