+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നസ്രാണി സഭാ ചരിത്ര പഠനത്തിന്‍റെ കവർ ഫോട്ടോ മത്സര വിജയികളെ പ്രഖ്യാപിച്ചു

പ്രെസ്റ്റൻ: സീറോ മലബാർ സഭയുടെ ചരിത്രം പഠിക്കുവാൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ നടത്തുന്ന നസ്രാണി സഭ ചരിത്ര പഠന മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു . നിരവധി മത്സരാർഥികൾ പ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത  നസ്രാണി  സഭാ ചരിത്ര പഠനത്തിന്‍റെ  കവർ ഫോട്ടോ മത്സര വിജയികളെ  പ്രഖ്യാപിച്ചു
പ്രെസ്റ്റൻ: സീറോ മലബാർ സഭയുടെ ചരിത്രം പഠിക്കുവാൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റിന്‍റെ നേതൃത്വത്തിൽ നടത്തുന്ന നസ്രാണി സഭ ചരിത്ര പഠന മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു .

നിരവധി മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ രൂപതയിലെ സെന്‍റ് ബെർണാഡിറ്റ് മിഷൻ ,സൽറ്റലീയിലുള്ള ജോബിൻ ജോർജും കുടുംബവുമാണ് വിജയിയായത്. കുടുംബാംഗങ്ങളായ ഷേമ ജോബിൻ ,മാരിബെൽ ജോബിൻ, ഇസബെൽ ജോബിൻ,ക്രിസ് ജോബിൻ എന്നിവർക്ക് ബൈബിൾ അപ്പോസ്റ്റലേറ്റ് അഭിനന്ദനങ്ങൾ അറിയിക്കുന്നതിനൊപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാകുടുംബങ്ങൾക്കും നന്ദി പറയുന്നതായും രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു . സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കായിട്ട് നടത്തപ്പെട്ട മത്സരത്തിന് സീറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരുന്നത് . ഈ ഫാമിലി ഫോട്ടോ ആയിരിക്കും തുടർന്നുള്ള നസ്രാണി ചരിത്ര പഠന മത്സരങ്ങളിൽ ഉപയോഗിക്കുക.

നാം ആയിരിക്കുന്ന നമ്മുടെ സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്. ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ട്ടാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത് . ഈശോമിശിഹായിലൂടെ ദൈവത്തിന്‍റെ കരുണയും സ്‌നേഹവും രക്ഷയും നമുക്ക് വെളിവാക്കപ്പെട്ടു തന്നു. ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യം ക്രിസ്തുശിഷ്യന്മാർ ലോകം മുഴുവനിലും പ്രഘോഷിച്ചു. ക്രിസ്തുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ തോമാശ്ലീഹായാണ് ഭാരത മണ്ണിൽ സുവിശേഷം പ്രസംഗിച്ചു നമ്മുടെ സഭ സ്ഥാപിച്ചത് എന്നു പറയുമ്പോൾ നമുക്ക് അഭിമാനിക്കാം. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് , ബൈബിൾ കലോത്സവത്തിന്‍റേയും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെയും ഫൈനൽ മത്സരങ്ങൾക്ക് ശേഷവും ആയിരിക്കും നസ്രാണി സഭ ചരിത്ര പഠന മത്സരങ്ങൾ ആരംഭിക്കുക . മത്സരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ് സൈറ്റ് വഴി പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ