+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളാ കോൺഗ്രസ് (എം) രാഷ്ട്രീയ നിലപാടിന് പൂർണപിന്തുണയുമായി യുകെ യിലെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌

ലണ്ടൻ: ഇടതു പക്ഷത്തേക്ക് പോകുവാനുള്ള രാഷ്ട്രീയ നിലാപാട് സ്വീകരിച്ച കേരളാ കോണ്‍ഗ്രസ്‌ പാർട്ടി ചെയർമാൻ ജോസ് കെ മണിയുടേയുടേയും, പാർട്ടിയുടെയും തീരുമാനത്തിന് പിന്നിൽ യുകെയിലെ മുഴുവൻ പ്രവാസി കേരളാ കോണ
കേരളാ കോൺഗ്രസ് (എം) രാഷ്ട്രീയ നിലപാടിന് പൂർണപിന്തുണയുമായി യുകെ യിലെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌
ലണ്ടൻ: ഇടതു പക്ഷത്തേക്ക് പോകുവാനുള്ള രാഷ്ട്രീയ നിലാപാട് സ്വീകരിച്ച കേരളാ കോണ്‍ഗ്രസ്‌ പാർട്ടി ചെയർമാൻ ജോസ് കെ മണിയുടേയുടേയും, പാർട്ടിയുടെയും തീരുമാനത്തിന് പിന്നിൽ യുകെയിലെ മുഴുവൻ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ പ്രവർത്തകരും ഉറച്ചു നിൽക്കുന്നതായും, പാർട്ടി തീരുമാനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതായും യുകെയിലെ പ്രവാസി കേരളാ കൊണ്ഗ്രെസ്സ് നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു.

കേരളരാഷ്ട്രീയത്തിന്‍റെ ഗതി തന്നെ മാറ്റി എഴുതപ്പെടുന്ന ഈ തീരുമാനം കെ.എം മാണി സാർ നടപ്പിലാക്കിയ വികസനപദ്ധതികളും കർഷകക്ഷേമ പരിപാടികളും പുനരുജ്ജീവിപ്പിച്ചു നല്ലൊരു നാളേക്കായുള്ള പുത്തൻ പോരാട്ടത്തിന്റെ തുടക്കമാണെന്നും , മാണി സാറിനെ പിന്നിൽ നിന്നും കുത്തി ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ച വർക്കുള്ള കനത്ത തിരിച്ചടിയായി മാറുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രവാസി കേരളാ കോണ്‍ഗ്രസ്‌ യുകെ ദേശീയ പ്രസിഡന്‍റ് ഷൈമോൻ തോട്ടുങ്കൽ, ദേശീയ എക്സികുട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ ദേശീയ ജെനെറൽ സെക്രെട്ടറി ടോമിച്ചൻ കൊഴുവനാൽ, സെക്രെട്ടറിമാരായ മാനുവൽ മാത്യു , സി എ ജോസഫ് , ജിജോ അരയത്ത് ,ജോഷി അയർക്കുന്നം ,വിനോദ് ചുങ്കക്കാരോട്ട് , ബിനു മുപ്രാപ്പള്ളി , ബെന്നി സൗത്താംപ്റ്റൻ ,ജോബിൾ ജോസ് , ഷാജി വരാക്കുടി , ജിജി വരിക്കാശ്ശേരി, എന്നിവർ ചേർന്ന് സംയുക്ത പ്രസ്താവനയിൽ ആണ് പിന്തുണ അറിയിച്ചത് , വരും ദിവസങ്ങളിൽ റീജിയണൽ തലങ്ങളിൽ ഉൾപ്പടെ പാർട്ടി ചെയർമാൻ ജോസ് കെ മാണി , തോമസ് ചാഴികാടൻ എം പി,റോഷി അഗസ്റ്റിൻ എംഎൽഎ , ഡോ. എൻ ജയരാജ് എംഎൽഎ , എന്നിവർ ഉൾപ്പടെ ഉള്ള നേതാക്കൻമാർ പങ്കുചേരുന്ന യുകെയിലെ മുഴുവൻ പ്രവർത്തകരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ മീറ്റിങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.