+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടനില്‍ മൂന്നു മാസത്തിനകം വ്യാപക വാക്സിനേഷന്‍

ലണ്ടന്‍: കോവിഡിനെതിരായ വാക്സിനേഷന്‍ മൂന്നു മാസത്തിനുള്ളില്‍ ബ്രിട്ടനില്‍ വ്യാപകമാക്കുമെന്ന് സൂചന. കുട്ടികളെ ഒഴിവാക്കിയായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ കുത്തിവയ്പ് നടക്കുക. ആറുമാസത്തിനകം പ്രായപൂര്
ബ്രിട്ടനില്‍ മൂന്നു മാസത്തിനകം വ്യാപക വാക്സിനേഷന്‍
ലണ്ടന്‍: കോവിഡിനെതിരായ വാക്സിനേഷന്‍ മൂന്നു മാസത്തിനുള്ളില്‍ ബ്രിട്ടനില്‍ വ്യാപകമാക്കുമെന്ന് സൂചന. കുട്ടികളെ ഒഴിവാക്കിയായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ കുത്തിവയ്പ് നടക്കുക. ആറുമാസത്തിനകം പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കും.

2021 ആരംഭിക്കുന്നതിനുമുമ്പുതന്നെ അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അനൗദ്യോഗികമായി പറയുന്നത്. വാക്സിന്‍ നല്‍കുന്നതിന് വിപുലമായി ആരോഗ്യപ്രവര്‍ത്തകരെ അനുവദിക്കുക, വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുക, സൈന്യത്തിന്‍റെ സഹായം തേടുക എന്നിവയാണ് സര്‍ക്കാര്‍ പദ്ധതികളെന്നും റിപ്പോര്‍ട്ട്.

ഓക്സ്ഫഡ്- ആസ്ട്രസെനീക്ക വാക്സിന്‍റെ വിലയിരുത്തല്‍ നടത്തിവരികയാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ