+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ കാലത്ത് പുതിയ വഴി തേടി മയക്കുമരുന്ന് വ്യാപാരികൾ

ബര്‍ലിന്‍: ലോകം മുഴുവന്‍ വിവിധ മേഖലകളെ കൊറോണവൈറസ് സ്വാധീനിച്ചു കഴിഞ്ഞു. മയക്കുമരുന്ന് കച്ചവടത്തിന്‍റെ കാര്യത്തിലും ഇത്തരത്തില്‍ പല മാറ്റങ്ങളും ദൃശ്യമായി തുടങ്ങിയെന്നാണ് ജര്‍മന്‍ രഹസ്യാന്വേഷണ ഏജന്‍സ
കൊറോണ കാലത്ത് പുതിയ വഴി തേടി മയക്കുമരുന്ന് വ്യാപാരികൾ
ബര്‍ലിന്‍: ലോകം മുഴുവന്‍ വിവിധ മേഖലകളെ കൊറോണവൈറസ് സ്വാധീനിച്ചു കഴിഞ്ഞു. മയക്കുമരുന്ന് കച്ചവടത്തിന്‍റെ കാര്യത്തിലും ഇത്തരത്തില്‍ പല മാറ്റങ്ങളും ദൃശ്യമായി തുടങ്ങിയെന്നാണ് ജര്‍മന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ബികെഎയുടെ വിലയിരുത്തല്‍.

മയക്കുമരുന്ന് കച്ചവടത്തിന് പുതിയ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ആ രംഗത്തുള്ളവര്‍ സ്വീകരിച്ചു വരുന്നതെന്ന് ബികെഎ മേധാവി ഹോള്‍ഗര്‍ മഞ്ച് തന്നെ ചൂണ്ടിക്കാട്ടുന്നു.

വിപണിയില്‍ ഇപ്പോഴും മയക്കുമരുന്നിന്‍റെ ലഭ്യതയ്ക്ക് കുറവ് വന്നിട്ടില്ല. കൂടുതലും ഓണ്‍ലൈന്‍ ഇഠപാടുകളാണ് ഇപ്പോള്‍ നടക്കുന്നത്. പോസ്റ്റലായി അയച്ചു കൊടുക്കുകയും ചെയ്യും.

വായുമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള മയക്കു മരുന്ന് കള്ളക്കടത്തും തുടരുന്നു. തുടരെ ഒമ്പതാം വര്‍ഷവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വര്‍ധനയാണ് കാണുന്നതെന്നും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് മഞ്ച് ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ