+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ അപകട മേഖലകളില്‍ നിന്നു വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്‍റൈന്‍

ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനുള്ളിലെ അപകട മേഖലകളായി റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജര്‍മനിയിലെത്തുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ക്വാറന്‍റൈന്‍ നി
ജർമനിയിൽ അപകട മേഖലകളില്‍ നിന്നു വരുന്നവര്‍ക്ക്  14 ദിവസം ക്വാറന്‍റൈന്‍
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനുള്ളിലെ അപകട മേഖലകളായി റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജര്‍മനിയിലെത്തുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധം. റോഡ്, റെയ്ല്‍, ആകാശം, കടല്‍ മാര്‍ഗങ്ങള്‍ ഏതു വഴി വരുന്നവര്‍ക്കും ഇതു നിര്‍ബന്ധമാണ്. നേരേ താമസ സ്ഥലത്തേക്കു പോയി ക്വാറന്‍റൈനില്‍ പ്രവേശിക്കണം.

അതേസമയം, അപകട മേഖലകളിലൂടെ യാത്രയ്ക്കിടെ കടന്നു പോകുന്നു എന്നതു കൊണ്ട് ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതില്ല. അത്തരം സ്ഥലങ്ങളില്‍ ഇറങ്ങുകയോ താമസിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ക്വാറന്‍റൈന്‍ ഒഴിവാക്കാം.

പതിനായിരത്തില്‍ അമ്പത് പേര്‍ക്ക് കോവിഡ്~19 ബാധിച്ചിരിക്കുന്ന മേഖലകളെയാണ് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അപകട മേഖലകളായി കണക്കാക്കുന്നത്.

ക്വാറന്‍റൈന്‍ സമയത്ത് കോവിഡ് ടെസ്റ്റിന് നെഗറ്റീവ് റിസൾറ്റ് കിട്ടുന്ന ചില കേസുകളിലും ക്വാറന്‍റൈന്‍ സമയം വെട്ടിച്ചുരുക്കാറുണ്ട്. 116117 എന്ന നമ്പറില്‍ വിളിച്ചാല്‍ കോവിഡ് ടെസ്റ്റിന് ബുക്ക് ചെയ്യാം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ