ലണ്ടൻ: ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ലംഘിച്ചാൽ 10,000 പൗണ്ട് (9.5 ലക്ഷം രൂപ) വരെ പിഴ ഈടാക്കുമെന്ന് സർക്കാർ. കോവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കുകയോ കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സ്വയം ക്വാറന്റൈൻ പോകണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് പിഴയിടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
സെപ്റ്റംബര്‍ 28 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ആദ്യ കുറ്റം ചെയ്യുന്നവര്‍ക്ക് 1,000 പൗണ്ട് പിഴ ഈടാക്കും. കുറ്റമാവർത്തിച്ചാൽ പിഴ 10,000 പൗണ്ടായി ഉയരും. ക്വാറന്റൈനില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് ചികിത്സാ ആനൂകൂല്യങ്ങളടക്കമുള്ളതിന് പുറമെ 500 പൗണ്ട് അധിക ആനുകൂല്യം നല്‍കുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു.
ബ്രിട്ടണിൽ 390,358 പേർക്ക് ഇതുവരെ രോഗം ബാധിക്കുകയും 41,759 പേർ മരിക്കുകയും ചെയ്തു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പടരുകയാണ്. യുകെ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ് തുടങ്ങി എട്ടു ദിവസവും രോഗികളുടെ എണ്ണം ഉയരുകയാണ്.