ബേണ്‍: സ്വിറ്റ്സർലൻഡിൽ സെപ്റ്റംബർ 27ന് നടക്കുന്ന ജനഹിത പരിശോധനയിൽ വിധിയെഴുതുന്നത് വിവിധ വിഷയങ്ങളിലാണ്. ഇതിൽ യൂറോപ്യൻ യൂണിയനിൽനിന്ന് സ്വിറ്റ്സർലൻഡിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ളതാണ് പ്രധാനം.
സ്വിസ് പീപ്പിൾസ് പാർട്ടിയാണ് ഈ വിഷയം ഹിതപരിശോധനയിൽ ഉൾപ്പെടുത്താൻ ആവശ്യമായ ക്യാന്പയിൻ നടത്തിയത്. ഹിതപരിശോധനയിൽ ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വിറ്റ്സർലൻഡിലുള്ള സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടും. അങ്ങനെ വന്നാൽ സ്വിസ്-യൂറോപ്യൻ യൂണിയൻ ബന്ധത്തെ തന്നെ ബാധിക്കും. ഒരു വർഷം കൊണ്ട് ഈ വിഷയത്തിൽ പുതിയ കരാർ ഒപ്പുവയ്ക്കേണ്ടിയും വരും.
2014ലും സമാന ആവശ്യം ഹിതപരിശോധനയിൽ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റം സ്വിസ് തൊഴിൽ വിപണിയിൽ അനാവശ്യമായ സമ്മർദം വർധിപ്പിക്കുന്നു എന്നും രാജ്യത്തിന്റെ സൗകര്യങ്ങളെ വിദേശികൾ ചൂഷണം ചെയ്യുന്നു എന്നുമാണ് എസ്വിപിയുടെ പ്രധാന ആരോപണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ