പാരിസ്: ഓണത്തോടനുബന്ധിച്ചു കെടിഎയും ഡബ്ല്യുഎംഎഫും സംയുക്തമായി വിൻസേനിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ടീം സത്യനെ നേരിട്ട് ടീം പാപ്പച്ചൻ വിജയികളായി. മത്സരത്തിൽ രാജീബ് അലി, മെറിഷ് സ്റ്റീഫൻ വേറിട്ട പ്രകടനം കാഴ്ചവച്ച് കാണികളുടെ മനം കവർന്നു.
ടീം വിജയൻ, ടീം അഞ്ചേരി, ടീം പാപ്പച്ചൻ, ടീം സത്യൻ തുടങ്ങിയ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പറായി മെറിഷ് സ്റ്റീഫൻ, ജോ ജോസഫ് (മികച്ച പ്രതിരോധം), ജെഫിൻ ജോയ് (മികച്ച മിഡ് ഫീൽഡർ) എന്നിവരും മികച്ച സ്കോററായി രാജീബ് അലിയെയും തിരഞ്ഞെടുത്തു.
മത്സരങ്ങളിൽ ഭക്ഷണം ഒരുക്കിയ കിരണ്‍ രാമ കൃഷ്ണനും മുഹമ്മദ് അഷ്ഫാക്കിനും സംഘാടകർ നന്ദി പറഞ്ഞു. സിഎഫ്സി ഗ്രൂപ്പ്, ചിക്ഡോർ, പ്രൊഹാൻഡ് ടെക്നോളോജിസ് എന്നിവരായിരുന്നു ടൂർണമെന്റിന്റെ പ്രധാന സ്പോണ്‍സർമാർ.
റിപ്പോർട്ട്: ജോബി ആന്റണി