ബർലിൻ: ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ പുതിയ നേതാവിനെ ഡിസംബറിൽ തെരഞ്ഞെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
മെർക്കൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് അന്നഗ്രെറ്റ് ക്രാന്പ് കാറൻബോവർ പാർട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അവർ രാജ്യത്തെ വലതുപക്ഷ മുന്നേറ്റത്തിന്റെ സമ്മർദം താങ്ങാൻ കഴിയാതെ രാജിവച്ചിരുന്നു. ഇതെത്തുടർന്നാണ് ഹ്രസ്വകാലത്തിനുള്ളിൽ പാർട്ടി വീണ്ടും പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ നിർബന്ധിതമായത്.
അടുത്ത വർഷം നടക്കുന്ന ചാൻസലർ തെരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷസ്ഥാനത്തിരിക്കുന്നയാൾ തന്നെയായിരിക്കും പാർട്ടി സ്ഥാനാർഥി. ഫലത്തിൽ മെർക്കലിന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള ആളെയാണ് പാർട്ടി ഡിസംബറിൽ തെരഞ്ഞെടുക്കാൻ പോകുന്നത്.
ഡിസംബർ നാലിന് സ്റ്റുട്ട്ഗർട്ടിൽ നടക്കുന്ന ഏകദിന പാർട്ടി കോണ്ഗ്രസിലായിരിക്കും തെരഞ്ഞെടുപ്പെന്ന് ജനറൽ സെക്രട്ടറി പോൾ സീമിയാക് അറിയിച്ചു.
നോർത്ത് റൈൻ വെസ്റ്റ്ഫാലിയ പ്രീമിയർ ആർമിൻ ലാഷെറ്റ് , കോർപ്പറേറ്റ് ലോയർ ഫ്രെഡറിക് മെർസ്, വിദേശകാര്യ വിദഗ്ധൻ നോർബർട്ട് റോട്ട്ജൻ എന്നിവരാണ് ആദ്യ ഘട്ടത്തിൽ മത്സരരംഗത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, സ്റേററ്റിലെ കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ഏറെ പഴി കേട്ട ലാഷെറ്റ് രംഗത്തുനിന്നു നിഷ്ക്രമിച്ചു കഴിഞ്ഞു. മെർസിനും റോട് ഗനും പുതിയ സാഹചര്യത്തിൽ മാധ്യമ ശ്രദ്ധയും നഷ്ടപ്പെട്ടു.
ബവേറിയൻ പ്രീമിയർ മാർക്കസ് സോഡറുടെ പേരാണ് ഈ പശ്ചാത്തലത്തിൽ ശക്തമായി ഉയർത്തിക്കാണിക്കപ്പെടുന്നത്. എന്നാൽ, അദ്ദേഹം ബവേറിയൻ രാഷ്ട്രീയത്തിനു പുറത്തേക്കു വരാൻ താത്പര്യം കാണിക്കുന്നതുമില്ല. സി.ഡി.യുവിന്റെ സഹോദര സംഘടനയായ സി.എസ്.യു പ്രതിനിധിയാണ് സോഡർ. കോവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്തതാണ് അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ വർധിപ്പിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ