+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയർലൻഡ് നഴ്സിംഗ് ബോർഡ് ഇലക്ഷൻ: ജോസഫ് ഷാൽബിൻ കാറ്റഗറി ഒന്നിലെ സ്ഥാനാർഥി

ഡബ്ലിൻ: അയർലൻഡ് നഴ്സിംഗ് ബോർഡിലേക്ക് സെപ്റ്റംബർ 15 മുതൽ 23 വരെ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിൽ കാറ്റഗറി ഒന്നിൽ സ്ഥാനാർഥി ആയി ജോസഫ് ഷാൽബിൻ മൽസരിക്കുന്നു. അയർലൻഡിൽ എത്തുന്ന എല്ലാ നഴ്സുമാർക്കും Crit
അയർലൻഡ് നഴ്സിംഗ് ബോർഡ് ഇലക്ഷൻ: ജോസഫ് ഷാൽബിൻ കാറ്റഗറി ഒന്നിലെ സ്ഥാനാർഥി
ഡബ്ലിൻ: അയർലൻഡ് നഴ്സിംഗ് ബോർഡിലേക്ക് സെപ്റ്റംബർ 15 മുതൽ 23 വരെ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിൽ കാറ്റഗറി ഒന്നിൽ സ്ഥാനാർഥി ആയി ജോസഫ് ഷാൽബിൻ മൽസരിക്കുന്നു.

അയർലൻഡിൽ എത്തുന്ന എല്ലാ നഴ്സുമാർക്കും Critical Skill Work Permit ലഭ്യമാക്കുക എന്ന കാമ്പയിൻ ആരംഭിക്കുകയും അതു വിജയിപ്പിക്കുകയും ചെയ്തു എന്നനിലയിലാണ് ഷാൽബിൻ ആദ്യമായി അയർലൻഡ് പ്രവാസികൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2020 ജനുവരി ആദ്യം പ്രാബല്യത്തിൽ വന്ന ഈ നിയമഭേദഗതി ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത് ഇന്ത്യക്കാരായ നഴ്സുമാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ്.

നഴ്സിംഗ് പഠനത്തിനു പുറമെ, മാനേജ്മെന്‍റിൽ ബിരുധവും ഹെൽത്ത്കെയർ മാനേജ്മെന്‍റിൽ എംബിഎയും ഷാൽബിൻ കരസ്ഥമാക്കിയിട്ടുണ്ട്. INMO International Section വൈസ് ചെയർമാനായും ഷാൽബിനെ 2020 ൽ തെരഞ്ഞെടുത്തു. അയർലൻഡിലെ നഴ്സുമാരുടെ ജോലി സംബന്ധമായ വിവിധ പ്രശ്നങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയ ഷാൽബിൻ, അവർക്കുവേണ്ട വ്യക്തമായ മാർഗനിർദേശങ്ങളും നൽകി വരുന്നു.

വോട്ട് രേഖപ്പെടുത്തുന്നവർ, www.nmbi.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുകയും Election 2020 എന്ന ബാനർ പ്രസ് ചെയ്യുകയും ചെയ്യുക. സെപ്റ്റംബർ 15 മുതൽ vote Now എന്ന ഒരു ഒപ്ഷൻ ലഭ്യമായിരിക്കും. അതിൽ click ചെയ്യുക വഴി വോട്ടിംഗ് ബാലറ്റ് ലഭ്യമാകുകയും Category 1, Candidate 1. Joseph Shalbin എന്നപേരിൽ Click ചെയ്യുക വഴി വോട്ടും രേഖപ്പെടുത്താവുന്നതാണ്.

ജോസഫ് ഷാൽബിന്‍റെ NMBl ലേക്കുള്ള വിജയം അയർലൻഡ് പ്രവാസി സമൂഹത്തിനു മാത്രമല്ല അയർലൻഡിലുള്ള എല്ലാ നഴ്സുമാർക്കും ഒരു മുതൽക്കൂട്ടാകുമെന്ന് നിസംശയം പറയാം.

റിപ്പോർട്ട്: എമി സെബാസ്റ്റ്യൻ