+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓണപ്പാട്ട് "പൊന്നോണപൂത്താലം' പുറത്തിറങ്ങി

ഡബ്ലിൻ: അയർലൻഡിൽ നിന്നുള്ള കുട്ടിക്കൂട്ടം പാടിയ "പൊന്നോണപൂത്താലം' എന്ന ആൽബത്തിലെ പുതിയ ഓണപ്പാട്ട് യൂട്യൂബിൽ തരംഗം തീർത്തു മുന്നേറുന്നു. ‘പൂവാൽ തുമ്പി' എന്നു തുടങ്ങുന്ന കൈതപ്രം ദാമോദരൻ നന്പൂതിരി വര
ഓണപ്പാട്ട്
ഡബ്ലിൻ: അയർലൻഡിൽ നിന്നുള്ള കുട്ടിക്കൂട്ടം പാടിയ "പൊന്നോണപൂത്താലം' എന്ന ആൽബത്തിലെ പുതിയ ഓണപ്പാട്ട് യൂട്യൂബിൽ തരംഗം തീർത്തു മുന്നേറുന്നു.

‘പൂവാൽ തുമ്പി' എന്നു തുടങ്ങുന്ന കൈതപ്രം ദാമോദരൻ നന്പൂതിരി വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ആദിൽ അൻസാർ, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, ക്രിഷ് കിംഗ് കുമാർ ,നേദ്യ ബിനു എന്നീ കുട്ടികളാണ്.

ഹിപ്പോ പ്രൈം പ്രൊഡക്ഷനിൽ "പൊന്നോണപൂത്താലം"എന്ന പേരിൽ പുറത്തിറക്കിയ 6 സൂപ്പർഹിറ്റ് ഓണപ്പാട്ടുകളുടെ ആൽബത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. 4 മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗി”ന്‍റെ അയർലൻഡ് എപ്പിസോഡിലൂടെയാണ് ഈ കുട്ടിപ്പാട്ടുകാരെ 4 മ്യൂസിക്സ് കണ്ടെത്തിയത്.

അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് "മ്യൂസിക് മഗി”ലൂടെ പരിചയപ്പെടുത്തുന്നത്.16 പുതിയ ഗാനങ്ങളിൽ 2 എണ്ണം റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് മ്യൂസിക് മഗ് എന്ന പ്രോഗ്രാം അയർലൻഡിൽ പരിചയപ്പെടുത്തുന്നത്.

'പൊന്നോണപൂത്താല' ത്തിലെ മറ്റു ഗാനങ്ങൾ പാടിയിരിക്കുന്നത് എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, ജി.വേണുഗോപാൽ, മധു ബാലകൃഷ്ണൻ, വൃന്ദ എന്നിവരാണ്.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ