+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപത സുവാറ 2020 ബൈബിൾ ക്വിസ് മത്സരം ശനിയാഴ്ച

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരത്തിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന് (ശനിയാഴ്ച) നടക്കും. ഫൈ
ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപത സുവാറ 2020 ബൈബിൾ ക്വിസ് മത്സരം ശനിയാഴ്ച
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരത്തിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്ന് (ശനിയാഴ്ച) നടക്കും. ഫൈനൽ മത്സരത്തിലെ കടക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം. മത്സരാർത്ഥികൾ കൂടുതൽ ആവേശത്തോടെയും ഉത്സാഹത്തോടെയും മൂന്നാം റൗണ്ട് മത്സരത്തിലേക്ക് പ്രവേശിച്ചു . ഇന്നത്തേതുൾപ്പെടെ രണ്ട് മത്സരങ്ങൾ കൂടി കഴിയുമ്പോൾ ഈ റൗണ്ട്‌ മത്സരങ്ങൾ സമാപിക്കും .

ഈ റൗണ്ടിലെ മൂന്ന് ആഴ്ചകളിലെ മത്സരങ്ങൾക്കെല്ലാംകൂടി ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന ഓരോ ഏജ് ഗ്രൂപ്പിലെയും എട്ട് കുട്ടികൾ വീതം ഓഗസ്റ്റ് 29 ന് നടക്കുന്ന ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടും . ഫൈനൽ മത്സരം ലൈവ് ആയി ഗവണ്മെന്റ് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രത്യക വേദിയിലായിരിക്കും നടത്തപ്പെടുക.

മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബൈബിൾ പഠന ഭാഗങ്ങൾ മനസിലാക്കുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പോസ്തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജിമ്മിച്ചൻ ജോർജ് അറിയിച്ചു. http://smegbbiblekalotsavam.com/?page_id=595

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ