ലണ്ടൻ: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കണ്വെൻഷൻ ഓണ്‍ലൈനിൽ നാളെ നടക്കും. സെഹിയോൻ യുകെയുടെ ആത്മീയനേതൃത്വം റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കണ്വെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓണ്‍ലൈനിലാണ് നടക്കുക.
ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കണ്‍വൻഷനിൽ, സീറോ മലങ്കര സഭയുടെ യുകെ കോ ഓർഡിനേറ്റർ റവ. ഫാ.തോമസ് മടുക്കമൂട്ടിൽ, അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്നും പ്രശസ്ത വചനപ്രഘോഷകനും കുടുംബ പ്രേഷിതനുമായ ബ്രദർ ഫ്രാൻസിസ് നിലന്പൂർ, യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവർത്തകയും സെഹിയോൻ യുകെ ശുശ്രൂഷകയുമായ ബാർബറ ലാംബ്രോസ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയായിരിക്കും മലയാളം കണ്വൻഷൻ ഒന്നു മുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിംഗ്ഡം ടീം നേതൃത്വം നൽകും. 3 മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കണ്‍വെൻഷനും നടക്കും .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ജോണ്സണ് +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
റിപ്പോർട്ട്: ബാബു ജോസഫ്