+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിനഗോഗ് ആക്രമണം: പ്രതിയുടെ വിചാരണ തുടങ്ങി

ബർലിൻ: ജർമനിയിലെ ഹാളെയിൽ കഴിഞ്ഞ വർഷം സിനഗോഗ് ആക്രമിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വിചാരണ ആരംഭിച്ചു.2019 ഒക്ടോബർ ഒന്പതിനായിരുന്നു ആക്രമണം. പ്രതി സിനഗോഗ് സമുച്ചയത്തിലേക്ക് സ്ഫോ
സിനഗോഗ് ആക്രമണം: പ്രതിയുടെ വിചാരണ തുടങ്ങി
ബർലിൻ: ജർമനിയിലെ ഹാളെയിൽ കഴിഞ്ഞ വർഷം സിനഗോഗ് ആക്രമിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വിചാരണ ആരംഭിച്ചു.

2019 ഒക്ടോബർ ഒന്പതിനായിരുന്നു ആക്രമണം. പ്രതി സിനഗോഗ് സമുച്ചയത്തിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം പ്രവേശന കവാടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു. എന്നാൽ, മുൻ വാതിൽ ശക്തമായിരുന്നതിനാൽ നിരവധി പേരുടെ ജീവൻ അതിനു പിന്നിൽ സുരക്ഷിതമായി.ഇതിൽ നിരാശനായ പ്രതി വഴിയേ നടന്നു പോയ രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ