+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുവാറ ബൈബിൾ ക്വിസ് : മൂന്നാമത്തെ ആഴ്ച്ച മത്സരത്തിൽ 43 കുട്ടികൾ നൂറ് ശതമാനം മാർക്കുകൾ നേടി

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ടിലെ മൂന്നാമത്തെ ആഴ്ച്ച മത്സരത്തിൽ നാല്പത്തിമൂന്ന് കുട്ടികൾ പ്രഥമസ്ഥാനം നേടി. ഇത്തവ
സുവാറ ബൈബിൾ ക്വിസ് : മൂന്നാമത്തെ ആഴ്ച്ച മത്സരത്തിൽ 43 കുട്ടികൾ നൂറ് ശതമാനം മാർക്കുകൾ  നേടി
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ടിലെ മൂന്നാമത്തെ ആഴ്ച്ച മത്സരത്തിൽ നാല്പത്തിമൂന്ന് കുട്ടികൾ പ്രഥമസ്ഥാനം നേടി. ഇത്തവണയും കുട്ടികൾ നൂറ് ശതമാനം മാർക്കുകൾ നേടിജ് ഗ്രൂപ്പ് 11 - 13 ൽ മുപ്പത്തിയൊന്നു കുട്ടികൾ നൂറു ശതമാനം വിജയം നേടി.

കുട്ടികൾ നൂറ് ശതമാനം മാർക്കുകൾ നേടിജ് ഗ്രൂപ്പ് 8 -10 ൽ ഒമ്പതുകുട്ടികൾ നൂറു ശതമാനം വിജയം നേടിയപ്പോൾ ഏജ് ഗ്രൂപ്പ് 14 - 17 ൽ മൂന്ന് കുട്ടികൾ നൂറ് ശതമാനം വിജയം നേടി. ഈ റൗണ്ടിലെ അവസാനത്തെ മത്സരം അടുത്ത ശനിയാഴ്ച നടക്കും. മൂന്നാമത്തെ റൗണ്ട് മത്സരത്തിലേക്ക് രണ്ടാം റൗണ്ടിലെ മത്സരത്തിലെ നാല് ആഴ്ചകളിലെ മത്സരങ്ങളുടെ മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതു ശതമാനം കുട്ടികൾ യോഗ്യത നേടും. ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരങ്ങൾ നടത്തും .

ഓരോ ആഴ്ചത്തേയും പഠനഭാഗങ്ങളും ബൈബിൾ ക്വിസിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ മത്സരത്തിൽ നൂറുശതമാനം മാർക്ക് നേടിയവരെ ക്കുറിച്ചും അറിയുവാൻ താഴെ കാണുന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു . http://smegbbiblekalotsavam.com/?page_id=595

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ