+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഒഴിവാക്കി

ലണ്ടന്‍: ജര്‍മനി അടക്കം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ബ്രിട്ടന്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കി. ഏതു വിദേശ രാജ്യത്തു നിന്നു വരുന്നവരും രാജ്യത്തെ
യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഒഴിവാക്കി
ലണ്ടന്‍: ജര്‍മനി അടക്കം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ബ്രിട്ടന്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കി. ഏതു വിദേശ രാജ്യത്തു നിന്നു വരുന്നവരും രാജ്യത്തെത്തി 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്ന ഉത്തരവിലാണ് ഇളവു നല്‍കിയിരിക്കുന്നത്.

ഇറ്റലി, ഫ്രാന്‍സ്, സ്പെയ്ന്‍ എന്നീ രാജ്യങ്ങളില്‍നിന്നു വരുന്നവരെയെല്ലാം ഈ ഉത്തരവിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്കോട്ട്ലന്‍ഡില്‍ വിമാനമിറങ്ങുന്നവര്‍ക്കും നിയന്ത്രണം ബാധകമല്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ കൂടാതെ മറ്റ് 56 രാജ്യങ്ങളെക്കൂടി സ്കോട്ട്ലന്‍ഡ് ക്വാറന്‍റൈന്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുകെ, യൂറോപ്യന്‍ യൂണിയന്‍, ഷെങ്കന്‍ സോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മനിയിലും ഇപ്പോള്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമല്ല. എന്നാല്‍, സ്വീഡനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം തുടരുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ