+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെഹിയോൻ യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ ജൂലൈ 11 ന്; കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ

ലണ്ടൻ: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ ജൂലൈ 11 നു നടക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഇത്തവണയും ലോക്ഡൗണിന
സെഹിയോൻ യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ ജൂലൈ 11 ന്; കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ
ലണ്ടൻ: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ ജൂലൈ 11 നു നടക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഇത്തവണയും ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

ഡയറക്ടർ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷനിൽ , അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. നോബിൾ തോട്ടത്തിൽ , അമേരിക്കയിലെ സെഹിയോൻ ശുശ്രൂഷകളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രശസ്ത വചന ശുശ്രൂഷക ഐനിഷ് ഫിലിപ്പ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവൻഷൻ . ഉച്ചകഴിഞ്ഞു ഒന്നു മുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഗ്ഡം ടീം നേതൃത്വം നൽകും . മൂന്നു മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കൺവൻഷനും നടക്കും. വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്തു.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്: ബാബു ജോസഫ്