+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വി ഷാൽ ഓവർകം' കാമ്പയിൻ നൂറു ദിനങ്ങൾ പിന്നിട്ട് മുന്നോട്ട്

ലണ്ടൻ: കൊച്ചിൻ കലാഭവൻ ലണ്ടൻ ഈ കോവിഡ് കാലത്ത് ആരംഭിച്ച "വി ഷാൽ ഓവർകം' എന്ന ഫേസ്ബുക് ലൈവ് കാമ്പയിൻ നൂറു ദിനങ്ങൾ പിന്നിട്ടു. ഇതിനകം തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം കലാകാരന്മ
ലണ്ടൻ: കൊച്ചിൻ കലാഭവൻ ലണ്ടൻ ഈ കോവിഡ് കാലത്ത് ആരംഭിച്ച "വി ഷാൽ ഓവർകം' എന്ന ഫേസ്ബുക് ലൈവ് കാമ്പയിൻ നൂറു ദിനങ്ങൾ പിന്നിട്ടു. ഇതിനകം തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം കലാകാരന്മാർ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു.

ഒരുമയുടെ സന്ദേശം പകർന്നുകൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായകരായ മലയാളി ഡോക്ടർമാർ ഒന്നുചേർന്ന് അവതരിപ്പിക്കുന്ന ഒരു സംഗീത പരിപാടിയാണ് "ഹൃദയഗീതം'. ദുർഘടമായ ജീവിത സന്ധിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യ ഹൃദയങ്ങളിൽ സ്നേഹത്തിന്‍റേയും സൗഹൃദത്തിന്‍റേയും സ്വാന്തനം ഊട്ടി ഉറപ്പിക്കുന്ന ഈ സംഗീതവിരുന്ന് ജൂലൈ 11 നു (ശനി) ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും.

ലണ്ടനിൽ പീഡിയാട്രിക് കൺസൾട്ടന്‍റ് ആയി ജോലി ചെയ്യുന്ന ഡോ.സേതു വാര്യരുടെ ആശയത്തിൽ രൂപം കൊണ്ട ഈ സംഗീത പരിപാടിയിൽ ഡോ. കിഷോർ വാര്യരും പങ്കുചേരുന്നു.

ഈ മഹാമാരിയുടെ കാലത്ത് യുകെയിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ജോലി ചെയ്തിരുന്ന നിരവധി സഹ പ്രവർത്തകരെ നഷ്ടപെട്ടതിന്‍റെ ദുഖത്തിലാണ് ഡോ. സേതുവും സുഹൃത്തുക്കളും. ആ നഷ്ടത്തിലും ദുഃഖത്തിലും കഴിയുന്ന സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുന്നതിനും അവരോടൊപ്പം കൂടെ എന്നുമുണ്ടാകും എന്ന സന്ദേശം നൽകുന്നതിനും വേണ്ടിയാണ് "ഹൃദയഗീതം' ഈ ലൈവ് സംഗീത വിരുന്ന് അണിയിച്ചൊരുക്കുന്നത്.

ആതുര ശുശ്രൂഷാ രംഗത്തു പ്രവർത്തിക്കുന്നവരും മനുഷ്യരാണെന്നും മാനസീകമായ ബുദ്ധിമുട്ടുകൾ അവരെയും സ്വാധീനിക്കാറുണ്ട് എന്നും ആതുര ശുശ്രുഷ രംഗത്തു പ്രവർത്തിക്കുന്ന എല്ലാവര്ക്കും മാനസീക പിന്തുണ നൽകുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതുമാണ് ഈ സംഗീത വിരുന്നിലൂടെ ഡോ. സേതു ലക്‌ഷ്യം വയ്ക്കുന്നത്.

ഡോ. സേതു വാരിയർക്കൊപ്പം കോഴിക്കോട്ട് നിന്നു ഡോ. പി. ഗീത, ഡോ. സംഗീത, ഡോ. രശ്മി സുദേഷ്, ഡോ. പ്രിയ നമ്പ്യാർ, മസ്ക്കറ്റിൽ നിന്നു ഡോ. പി.കെ. ഷീജ, യുകെയിൽ നിന്നു ഡോ.സവിത മേനോൻ, ഡോ. വാണി ജയറാം, ഡോ. അജിത്ത് കർത്ത,ഡോ. സൗമ്യ സാവിത്രി, ഡോ. കിഷോർ വാരിയർ, ദുബായിൽ നിന്നു ഡോ. വിമൽ കുമാർ, ഡോ. മനോജ് ചന്ദ്രൻ, ഡോ. റോഷ്നി സുധീപ്, തിരുവനന്തപുരത്തു നിന്നു ഡോ. അരുൺ ശങ്കർ, കൊച്ചിയിൽ നിന്നു ഡോ. നിഗിൽ ക്ലീറ്റസ് എന്നിവർ ലൈവിന്‍റെ ഭാഗമാകും. ഈ സംഗീത പരിപാടി കോഓർഡിനേറ്റ് ചെയ്യുന്നത് റെയ്‌മോൾ നിധിരിയാണ്.

ഹൃദയ ഗീതം സംഗീത വിരുന്ന് അരങ്ങേറുന്നത് രണ്ടു ദിവസങ്ങളിലായാണ്. ജൂലൈ 11 , 19 (ശനി, ഞായർ) തീയതികളിലാണ്. യുകെ സമയം ഉച്ചകഴിഞ്ഞു രണ്ടു മുതൽ നാലു വരെയാണ് സമയം. ഹൃദയഗീതം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത് ഡോ. സേതുവും കൂടെ ഗായകനായ ഡോ. കിഷോർ വാര്യരും ചേർന്നായിരിക്കും. വിവിധ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളിലൂടെ യുള്ള ഒരു സംഗീത യാത്രയായിരിക്കും "ഹൃദയഗീതം'

റിപ്പോർട്ട്:ജയ്സൺ ജോർജ്