ബർലിൻ: യൂറോപ്യൻ യൂണിയൻ രക്ഷാ പാക്കേജ് ഇനിയും വൈകാൻ ഇടയാവരുതെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ. 750 ബില്യൻ യൂറോയുടെ പാക്കേജ് സംബന്ധിച്ച് യൂണിയൻ അംഗരാജ്യങ്ങൾക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്.
കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച തെക്കൻ യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലിയും സ്പെയ്നും പാക്കേജ് നിർദേശിക്കപ്പെട്ട രീതിയിൽ നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്പോൾ, ജർമനിയുടെയും ഫ്രാൻസിന്റെയും എതിർപ്പ് കാരണമാണ് ഇതിനിയും നടപ്പാക്കാൻ സാധിക്കാത്തത്.
ഇതിനിടയിലാണ് പാക്കേജ് വൈകുന്നതിൽ ജർമൻ ചാൻസലർ ആശങ്ക പ്രകടിപ്പിക്കുന്നതെന്നതാണ് കൗതുകകരം. എത്രയും വേഗം പാക്കേജിന്റെ കാര്യത്തിൽ അഭിപ്രായ സമന്വയത്തിലെത്തണമെന്നാണ് മെർക്കൽ ഇപ്പോൾ പറയുന്നത്.
ജൂലൈ 17ന് ചേരുന്ന 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യ തലവൻമാരുടെ യോഗത്തിൽ ഇതു പ്രധാന ചർച്ചാ വിഷയമായിരിക്കും. കൊറോണവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ശേഷം ഓണ്ലൈൻ അല്ലാതെ നേരിട്ട് യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടത്താൻ പോകുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി നടന്ന കൂടിക്കാഴ്ചയിൽ മാസ്ക്ക് ധരിക്കാതെ എത്തിയ മെർക്കലിനോട് മാധ്യമ പ്രവർത്തകർ ഉയർത്തിയ ചോദ്യത്തിന് മറുപടിയായി ജർമൻ ചാൻസലർ അംഗല മെർക്കൽ മാസ്ക് ധരിച്ച് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
മെർക്കൽ എന്നും ഓർമ്മപ്പെടുത്തുന്ന ജാഗ്രത നിർദ്ദേശം സ്വയം പാലിക്കുന്നില്ല എന്ന തോന്നൽ ഉളവാക്കിയ ചോദ്യമായിരുന്നു മാധ്യമക്കാർ ഉയർത്തിയത്. അതുപോലെ തന്നെ കൈകൂപ്പി നമസ്തേ പറഞ്ഞാണ് മെർക്കൽ മക്രോണിനെ അഭിവാദ്യം ചെയ്തത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ