+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി നിറവില്‍

ബര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിൽ സില്‍വര്‍ ജൂബിലി ആഘോഷം പിറന്നാള്‍ ദിനമായ ജൂലൈ നാലിന് ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് (ജര്‍മന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന്) സൂം മീറ്റിംഗിലുടെ ലോകമെമ്പാടുള്ള അംഗങ്ങ
വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി നിറവില്‍
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിൽ സില്‍വര്‍ ജൂബിലി ആഘോഷം പിറന്നാള്‍ ദിനമായ ജൂലൈ നാലിന് ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് (ജര്‍മന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന്) സൂം മീറ്റിംഗിലുടെ ലോകമെമ്പാടുള്ള അംഗങ്ങള്‍ സ്ഥാപക നേതാക്കളോടൊപ്പം ദീപം തെളിച്ച് ആഘോഷിക്കുന്നു.

1995 ല്‍ ന്യൂ ജേഴ്സിയില്‍ ജൂലൈ 1 മുതല്‍ 3 വരെ നടന്ന ലോക മലയാളി കണ്‍വന്‍ഷനില്‍ ജന്മം കൊണ്ട സംഘടന വളര്‍ന്നു വലുതായി ആഗോള തലത്തില്‍ പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായി മാറിയത് മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്നതാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ആരംഭത്തിന് നേതൃത്വം നല്‍കിയ നേതാക്കളോടും അതിനു ദൃക്സാക്ഷികളായ പ്രമുഖരോടുമൊപ്പം ലോകത്തെമ്പാടുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബാംഗങ്ങള്‍ ഒരേ മനസോടെ ആഘോഷിക്കുമ്പോള്‍ സൂം മീറ്റിംഗിലുടെയുള്ള നിങ്ങളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്നും തദവസരത്തില്‍ ലോകമെമ്പാടുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ അവരവരുടെ വീടുകളില്‍ ദീപം തെളിച്ച് കുടുംബസമേതം പങ്കാളികളാകുന്നതും ഒരു സവിശേഷതയാണ്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രുപീകരണത്തില്‍ പങ്കാളികളും, നേതൃനിരയില്‍ നമ്മെ നയിക്കുകയും ചെയ്ത നമ്മെ വിട്ടുപിരിഞ്ഞ ആദരണീയരായ ടി.എന്‍.ശേഷന്‍, കെ.പി.പി.നമ്പ്യാര്‍, പത്മവിഭൂഷണ്‍ ഡോ. ഇ. സി.ജി.സുദര്‍ശന്‍, ഡോ.ഡി.ബാബുപോള്‍, ഡോ.ശ്രീധര്‍ കാവില്‍, അയ്യപ്പ പണിക്കര്‍, ഡോ.പോളി മാത്യൂ, മുകുള്‍ ബേബികുട്ടി, സാം മാത്യു, സെബാസ്റ്റ്യന്‍ ചക്കുപുരക്കല്‍, തിരുവല്ല ബേബി, യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് കടമ്പാട്, ജോര്‍ജ് വിളങ്ങപ്പാറ, ജെമ്മക്കുട്ടി ചക്കുപുരയ്ക്കല്‍, മാത്യു കൂട്ടക്കര, ജോണ്‍ കൊച്ചു കണ്ടത്തില്‍ തുടങ്ങിയ പ്രമുഖരെ അനുസ്മരിക്കുന്നതോടൊപ്പം സ്ഥാപക നേതാക്കളെ അനുമോദിക്കുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയില്‍ നമ്മളെ വിട്ടുപിരിഞ്ഞ സഹോദരങ്ങള്‍ക്ക് ചടങ്ങിൽ ആദരാജ്ഞലികള്‍ അര്‍പ്പിക്കും.

വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ആരംഭത്തില്‍ പങ്കാളികളായിരുന്ന പ്രശസ്ത ചലച്ചിത്ര താരം മധു, മുന്‍മന്ത്രി എം.എ.ബേബി, പ്രമുഖ പത്രപ്രവര്‍ത്തകര്‍, സാമൂഹിക സാംസ്കാരിക നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി. കുര്യന്‍ ജോസഫ്, ഡോ.ജെ.അലക്സാണ്ടര്‍, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍ എന്നിവരും പങ്കെടുക്കുമെന്ന് ഗ്ളോബല്‍ സെക്രട്ടറി ജനറല്‍മാരായ സി.യു.മത്തായി, ജെ.കില്ല്യന്‍ എന്നിവര്‍ അറിയിച്ചു.

ആന്‍ഡ്രൂ പാപ്പച്ചന്‍, പ്രിയദാസ്, ആലക്സ് കോശി,ജോര്‍ജ് ജേക്കബ്, ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, ഡോ. ഇബ്രാഹിം ഹാജി, ഡോ. എ.വി.അനൂപ്,ജോണി കുരുവിള, ഗോപാലപിള്ള, ടി.പി. വിജയന്‍,ബേബി മാത്യു,ജോണ്‍ മത്തായി, തോമസ് അറമ്പന്‍കുടി, ജോജോ, പ്രിയന്‍ സി ഉമ്മന്‍,സി.പി.രാധാകൃഷ്ണന്‍,പോള്‍ പറപ്പള്ളി എന്നിവരാണ് ഡബ്ള്യു. എം.സി സില്‍വര്‍ ജൂബിലി ആഘോഷകമ്മിറ്റി അംഗങ്ങള്‍.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ