ബ്രസൽസ്: സുരക്ഷിതം എന്നു വിലയിരുത്തപ്പെടുന്ന പതിനഞ്ച് ലോകരാജ്യങ്ങളിൽനിന്ന് വിനോദസഞ്ചാരികളെ അനുവദിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ജൂലൈ ഒന്നു മുതലാണ് പ്രവേശനം നൽകുക.
അൾജീരിയ, ഓസ്ട്രേലിയ, ക്യാനഡ, ജോർജിയ, ജപ്പാൻ, മോണ്ടിനെഗ്രോ, മൊറോക്കോ, ന്യൂസിലാൻഡ്, റ്വാൻഡ, സെർബിയ, തെക്കൻ കൊറിയ, തായ്ലൻഡ്, ടുണീഷ്യ, ഉറുഗ്വെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുമതി. യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് ചൈന പ്രവേശനം നൽകിയാൽ ചൈനയിൽ നിന്നുള്ളവരെയും ഈ പട്ടികയിൽ ഉൾപ്പെടുത്തും.
രണ്ടാഴ്ച കൂടുന്പോൾ ഈ പട്ടിക പുനരവലോകനം ചെയ്യും. അതതു സമയത്തെ സാഹചര്യം അനുസരിച്ച് രാജ്യങ്ങളെ കൂടുതലായി ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യും.
യുകെയിൽ നിന്നുള്ളവരെ നിലവിൽ യൂറോപ്യൻ യൂണിയൻ പൗരൻമാരെ പരിഗണിക്കുന്ന അതേ രീതിയിൽ തന്നെയാണ് പരിഗണിക്കുക. അതിനാൽ അവർക്ക് നിയന്ത്രണങ്ങളില്ല
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ