മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ജിത്തു ജോസഫ് ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇമ്രാൻ ഹാഷ്മിയാണ്. ചിത്രത്തിൽ ഋഷി കപൂറും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജിത്തു ജോസഫ് സംവിധാനം ചെയ്ത റിലീസ് ചെയ്യാനുള്ള ചിത്രം പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയാണ്. ചിത്രം ഇരുപത്തിയാറിന് തിയറ്ററുകളിലെത്തും.