ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ജൂലൈ ഒന്നിന് അതിർത്തികൾ തുറന്നാലും എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്ക് ഒരുപോലെ പ്രവേശനം അനുവദിക്കപ്പെടില്ലെന്ന് സൂചന.
കോവിഡ് ബാധ രൂക്ഷമായി തുടരുന്ന യുഎസിൽ നിന്നുള്ള സഞ്ചാരികൾക്ക് പ്രവേശനം പൂർണമായി നിരോധിക്കാനാണ് യൂറോപ്യൻ യൂണിയൻ തലത്തിൽ ആലോചിക്കുന്നത്. രോഗബാധ രൂക്ഷമായ ഇതര രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിയന്ത്രണങ്ങൾ തുടരും.
ബ്രസീൽ, റഷ്യ, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം പ്രതീക്ഷിക്കാം. ഇത്തരത്തിലൊരു പട്ടിക യൂറോപ്യൻ യൂണിയൻ അധികൃതർ തയാറാക്കി വരുകയാണെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, അങ്ങനെയൊരു പട്ടികയില്ലെന്നും, മാനദണ്ഡങ്ങൾ മാത്രമായിരിക്കും തയാറാക്കുക എന്നുമാണ് ഒരു യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞൻ ചൂണ്ടിക്കാട്ടിയത്. മാനദണ്ഡങ്ങളായാൽപ്പോലും ഫലത്തിൽ ഓരോ രാജ്യത്തെയും കോവിഡ് കേസുകളുടെ സാന്ദ്രത തന്നെയായിരിക്കും അതിന്റെയും അടിസ്ഥാനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ