മാഞ്ചസ്റ്റർ: എൻഎച്ച്എസ് ജീവനക്കാർക്കും ഫ്രണ്ട് ലൈൻ വർക്കേഴ്സിനും ആദരവ് അർപ്പിച്ചുകൊണ്ട് മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷൻ തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അസോസിയേഷൻ കുടുംബാംഗങ്ങൾ ദീപം തെളിയിച്ചും പൂചെണ്ടുകൾ കൈമാറിയും കുട്ടികൾ ഫുട്ബോൾ കിക്ക് ചെയ്തു കൈമാറുന്ന രീതിയിലുമാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് ട്വിങ്കിൾ ഈപ്പൻ നൽകുന്ന ആമുഖ സന്ദേശത്തേ തുടർന്ന് കത്തിക്കുന്ന മെഴുകുതിരി മറ്റു കുടുംബങ്ങൾക്ക് കൈമാറുകയാണ്. തുടർന്ന് അസോസിയേഷൻ കുടുംബ നാഥൻമാർ ഏറ്റുവാങ്ങി മറ്റു കുടുംബങ്ങൾക്കു പകരുന്നു. കുടുംബിനികൾ പൂച്ചെണ്ടുകൾ കൈമാറുന്പോൾ കുട്ടികൾ ഫുട്ബോൾ പാസ് ചെയ്തും ഉദ്യമത്തിൽ പങ്കാളികളായി.
കോവിഡ് എന്ന മഹാമാരിയിൽ ലോകം കാലിടറി നിന്നപ്പോൾ നെഞ്ചുവിരിച്ചു ഇവരെ പരിചരിച്ച എൻഎച്ച്എസ് ജീവനക്കാർക്കും മറ്റു ഫ്രണ്ട്ലൈൻ വർക്കേഴ്സിനും ആദരവ് അർപ്പിച്ചുകൊണ്ടാണ് വീഡിയോ തയാറാക്കിയതെന്ന് പ്രസിഡന്റ് ട്വിങ്കിൾ ഈപ്പൻ പറഞ്ഞു. ദുഃഖത്തിനെ ദിനങ്ങൾ മാറും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ വീണ്ടും വന്നെത്തുമെന്ന പ്രതീക്ഷയുമാണ് വീഡിയോ വഴി ലക്ഷ്യംവയ്ക്കുന്നതെന്നു സെക്രട്ടറി സുനിൽ കോച്ചേരി പറഞ്ഞു. യുകെയിലെയും ഒപ്പം മാഞ്ചസ്റ്ററിലെയും ഒട്ടേറെ മലയാളികൾ കോവിഡിന്റെ പിടിയിൽ അകപെട്ടപ്പോൾ തളർന്ന മനസുകളിൽ പ്രതീക്ഷയുടെയും, സന്തോഷത്തിന്റെയും തിരിനാളങ്ങൾ തെളിയിക്കുവാനും ഇതുവഴി സാധിക്കുമെന്ന് കരുതുന്നതായി അസോസിയേഷൻ സെക്രട്ടറി ജിനോ ജോസഫ് അഭിപ്രായപ്പെട്ടു. ഷിജി ജെയ്സണ് മുന്നോട്ടുവച്ച ആശയത്തിന് അസോസിയേഷൻ അംഗീകാരം നൽകിയപ്പോൾ മനോഹരമായി എഡിറ്റിംഗ് പൂർത്തിയാക്കിയത് മിന്േറാ ആന്റണി ആണ്.
റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ