+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്യന്‍ യൂണിയനില്‍ കൊറോണയ്ക്കെതിരേ റെംഡെസിവിര്‍ ഉപയോഗിക്കാന്‍ പ്രാഥമിക അനുമതി

ബ്രസല്‍സ്: കോറോണവൈറസ് ചികിത്സക്ക് റെംഡെസിവിര്‍ എന്ന മരുന്ന് ഉപയോഗിക്കാന്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി സോപാധിക അനുമതി നല്‍കി. ഇനി യൂറോപ്യന്‍ കമ്മീഷന്‍റെ കൂടി അനുമതി ലഭിച്ചാല്‍ മരുന്ന് യൂറോപ്യ
യൂറോപ്യന്‍ യൂണിയനില്‍ കൊറോണയ്ക്കെതിരേ റെംഡെസിവിര്‍ ഉപയോഗിക്കാന്‍ പ്രാഥമിക അനുമതി
ബ്രസല്‍സ്: കോറോണവൈറസ് ചികിത്സക്ക് റെംഡെസിവിര്‍ എന്ന മരുന്ന് ഉപയോഗിക്കാന്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി സോപാധിക അനുമതി നല്‍കി. ഇനി യൂറോപ്യന്‍ കമ്മീഷന്‍റെ കൂടി അനുമതി ലഭിച്ചാല്‍ മരുന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഉപയോഗിച്ചു തുടങ്ങാം.

ഈയാഴ്ച തന്നെ കമ്മിഷന്‍ അംഗീകാരം നല്‍കുമെന്നാണ് സൂചന. ഓരോ രോഗികളുടെയും അവസ്ഥ പ്രത്യേകമായി കണക്കിലെടുത്തു വേണം മരുന്ന് നിര്‍ദേശിക്കാന്‍ എന്നും പ്രത്യേകം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

12 വയസിനു താഴെയുള്ളവര്‍ക്ക് ഈ മരുന്ന് നല്‍കാന്‍ പാടില്ല. ന്യുമോണിയ ബാധിച്ചവര്‍ക്കു മാത്രമായിരിക്കും ഇതു നല്‍കുക. റെംഡെസിവിര്‍ നല്‍കുമ്പോള്‍ ഓക്സിജന്‍ അധികമായി നല്‍കുകയും വേണം.

മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് രോഗമുക്തിയുടെ വേഗം കൂട്ടാന്‍ റെംഡെസിവിര്‍ ഉപയോഗത്തിനു സാധിക്കുന്നതായി യുഎസില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ