ചിയാൻ വിക്രമിനെ നായകനാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം മഹാവീർ കർണ പുറത്തിറങ്ങുന്നത് 32 ഭാഷകളിൽ. ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രീകരിക്കുന്ന സിനിമ മറ്റ് ഭാഷകളിൽ റിലീസ് ചെയ്യുന്നത് ഡബ് ചെയ്തായിരിക്കും.
ഒരു ഹോളിവുഡ് താരം ഭീമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും. അടുത്തവർഷം ഡിസംബറിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.
ഹൈദരാബാദ്, ജയ്പൂർ, നയാഗ്രാ വെള്ളച്ചാട്ടം എന്നിവിടങ്ങൾ പ്രധാനഷൂട്ടിംഗ് ലൊക്കേഷനായ ചിത്രം മുന്നൂറ് കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.