+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെനറ്റിക് കോഡ് അടിസ്ഥാനമാക്കിയുള്ള കൊറോണ വൈറസ് വാക്സിൻ ഹ്യൂമൻ ട്രയലിന് തുടക്കം

ലണ്ടൻ : ജെനറ്റിക് കോഡ് അടിസ്ഥാനമാക്കിയുള്ള കൊറോണ വൈറസ് വാക്സിന്‍റെ ഹ്യൂമൻ ട്രയലിന് ലണ്ടനിലെ ഇംപീരിയൽ കോളജിൽ ഇന്നലെ തുടക്കമിട്ടു. ഏകദേശം 300 പേർക്കാണ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ വാക്സിൻ നല്കുന്നത്
ജെനറ്റിക് കോഡ് അടിസ്ഥാനമാക്കിയുള്ള കൊറോണ വൈറസ് വാക്സിൻ ഹ്യൂമൻ ട്രയലിന്  തുടക്കം
ലണ്ടൻ : ജെനറ്റിക് കോഡ് അടിസ്ഥാനമാക്കിയുള്ള കൊറോണ വൈറസ് വാക്സിന്‍റെ ഹ്യൂമൻ ട്രയലിന് ലണ്ടനിലെ ഇംപീരിയൽ കോളജിൽ ഇന്നലെ തുടക്കമിട്ടു. ഏകദേശം 300 പേർക്കാണ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ വാക്സിൻ നല്കുന്നത്. പ്രഫസർ റോബിൻ ഷാറ്റോക്കാണ് ഈ ട്രയലിനെ നയിക്കുന്നത്. ഇതിന്‍റെ ആനിമൽ ട്രയൽ നേരത്തെ വിജയകരമായി പൂർത്തിയായിരുന്നു. വാക്സിൻ കൊറോണ പ്രതിരോധശേഷി നേടിയെടുക്കാൻ സഹായിക്കുന്നതായി ഇതിൽ തെളിഞ്ഞിരുന്നു.

120 ഓളം ട്രയലുകൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനായി നടക്കുന്നുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന യുകെയിലെ മറ്റൊരു ട്രയൽ വാക്സിനേഷന് ശേഷമുള്ള ഡാറ്റാ കളക്ഷൻ ആൻഡ് അനാലിസിസ് സ്റ്റേജിലാണ് ഇപ്പോൾ.

ഇംപീരിയൽ കോളജിലെ ട്രയലിൽ ആദ്യ വാക്സിനേഷൻ ഫൈനാൻസ് സെക്ഷനിൽ ജോലി ചെയ്യുന്ന കാത്തി, 39 ആണ് സ്വീകരിച്ചത്. ആദ്യഘട്ടത്തിനു ശേഷം 6000 പേർക്ക് വാക്സിൻ നല്കുന്ന രണ്ടാം ട്രയൽ ഒക്ടോബറിൽ നടക്കും. വിജയകരമെങ്കിൽ ഇംപീരിയൽ ട്രയൽ വാക്സിൻ വിതരണത്തിനായി 2021 ആദ്യത്തോടെ തയ്യാറാകും.

മിക്കവാറും ട്രയലുകളിൽ ദുർബലമായതോ, ഘടനാ മാറ്റം വരുത്തിയതോ ആയ വൈറസിനെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇംപീരിയൽ കോളജിൻ്റെ വാക്സിനിൽ വൈറസിൻ്റെ ജെനറ്റിക് കോഡിനെ അനുകരിക്കുന്ന സിന്തറ്റിക് സ്ട്രാൻഡുകളാണ് ഉപയോഗിക്കുന്നത്. ശരീരത്തിലെ മസിലുകളിലേയ്ക്ക് കുത്തിവച്ചു കഴിഞ്ഞാൽ ഇവ കൊറോണ വൈറസിൻ്റെ പുറം ഭാഗത്ത് കാണപ്പെടുന്ന രീതിയിലുള്ള സ്പൈക്ക് പ്രോട്ടീനുകൾ ഉൽപാദിപ്പിക്കും. ഇതു മൂലം ശരീരം വൈറസിനെ പ്രതിരോധിക്കാൻ ആൻറിബോഡികൾ തയ്യാറാക്കും.

ഇംപീരിയൽ കോളജ് ലണ്ടന്‍റെ വാക്സിനിൽ ചെറിയ തോതിലുള്ള ജനറ്റിക് കോഡ് ഉപയോഗിച്ചിരിക്കുന്നതിനാൽ ഒരു ലിറ്റർ സിന്തറ്റിക് മെറ്റീരിയലുപയോഗിച്ച് രണ്ടു മില്യൺ ഡോസ് വാക്സിൻ തയ്യാറാക്കാൻ കഴിയും. ഇതിൻ്റെ ട്രയലിലുള്ള വോളണ്ടിയർമാർക്ക് നാലാഴ്ച ഇടവേളയിൽ രണ്ടു ഡോസ് വാക്സിനാണ് നല്കുന്നത്.

റിപ്പോർട്ട്: ബിനോയ് ജോസഫ്