+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോമർസെറ്റ് മലയാളി കൾച്ചറൽ അസാേസിയേഷൻ പണി പൂർത്തിയാക്കിയ ഭവനത്തിന്‍റെ താക്കോൽദാനം വി.ഡി. സതീശൻ എംഎൽഎ നിർവഹിച്ചു

ലണ്ടൻ: സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാൻ സമാഹരിച്ച പണം ഉപയോഗിച്ച് പണി പൂർത്തിയാക്കിയ ഭവനത്തിന്‍റെ താക്കോൽദാനം വി ഡി സതീശൻ എംഎൽഎ നിർവഹിച്ചു. 2018ലെ പ്
സോമർസെറ്റ് മലയാളി കൾച്ചറൽ അസാേസിയേഷൻ പണി പൂർത്തിയാക്കിയ ഭവനത്തിന്‍റെ  താക്കോൽദാനം വി.ഡി. സതീശൻ എംഎൽഎ നിർവഹിച്ചു
ലണ്ടൻ: സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാൻ സമാഹരിച്ച പണം ഉപയോഗിച്ച് പണി പൂർത്തിയാക്കിയ ഭവനത്തിന്‍റെ താക്കോൽദാനം വി ഡി സതീശൻ എംഎൽഎ നിർവഹിച്ചു.

2018-ലെ പ്രളയം ഏറ്റവുമധികം ഭീകര താണ്ഡവമാടിയതും ആയിരക്കണക്കിന് മനുഷ്യർ ഉടുതുണിക്ക് മറുതുണിയില്ലാതായി മാറുകയും ചെയ്ത വടക്കൻ പറവൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ ചിറ്റാട്ടുകര പഞ്ചായത്തിലെ നിർധന കുടുംബാംഗവും പ്രളയത്തിൽ ഭവനം നഷ്ടപ്പെട്ട എടത്തുരുത്തിൽ ലാലൻ്റെ കുടുബത്തിനാണ് വീട് നിർമിച്ചു നൽകിയത്. യുക്മയുടെ "സ്നേഹക്കൂട്" ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഭിമാനകരമായി ഈ നേട്ടം കൈവരിക്കാൻ യോവിൽ മലയാളികൾക്ക് സാധിച്ചത്.

എസ് എം സി എ, യോവിൽ അസോസിയേഷനിൽ നിന്നുമുള്ള യുക്മ പ്രതിനിധി ജോ സേവ്യർ പ്രളയകാലത്തെ ഭാരവാഹികളുടെ അനുമതിയോടെ പ്രളയ ദുരിതാശ്വാസ ഫണ്ട് അന്ന് യുക്മ പ്രസിഡന്‍റായിരുന്ന മാമ്മൻ ഫിലിപ്പിനെ ഉത്തരവാദിത്വം ഏല്പിച്ച്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ അക്കൗണ്ട് വഴി തുക കൈമാറുകയും യുക്മയുടെ "സ്നേഹക്കൂട്" ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി പണി ആരംഭിക്കുവാൻ തീരുമാനിക്കുകയുമാണ് ചെയ്തത്.

മാമ്മൻ ഫിലിപ്പ് മുൻ യുക്മ പ്രസിഡന്‍റ്, വിജി കെ പി യെ ഭവന നിർമാണത്തിന്‍റെ കാര്യങ്ങൾ നാട്ടിൽ ഏകോപിപ്പിക്കുവാൻ ചുമതലപ്പെടുത്തുകയും അദ്ദേഹം, യുക്മ തിരഞ്ഞെടുത്ത ഭവനം വടക്കൻ പറവൂർ മണ്ഡലത്തിയായതിനാൽ സ്ഥലം എംഎൽഎ ആയ വി.ഡി. സതീശനുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട വ്യക്തിക്ക് ഭവനം പൂർത്തിയാക്കി നൽകുകയുമാണ് ചെയ്തത്.

യുക്മ സൗത്ത് വെസ്റ്റ് റീജണിലെ പ്രമുഖ അംഗ അസോസിയേഷനുകളിലൊന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ യോവിലിന്‍റെെ ഒരുമിച്ചുള്ള ചിട്ടയായ പ്രവർത്തനത്തിന്‍റെ ഫലമായാണ് ഇങ്ങനെയൊരു ഭവനം നിർമിച്ചു കൊടുക്കാൻ സാധിച്ചത്. എസ് എം സി എ യുടെ ഭാരവാഹികളായ ഷിജുമോൻ ജോസഫ്, ബേബി വർഗീസ്, രാജു പൗലോസ്, ജോൺസ് തോമസ്, ടോജോ പാലാട്ടി എന്നിവരുടെയും,യുക്മ പ്രതിനിധികളായ ജോ സേവ്യർ, ഉമ്മൻ ജോൺ, ജിൻ്റാേ ജോസ് എന്നിവരുടെയും നേത്യത്വത്തിലാണ് പ്രളയദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തിയത്. അസോസിയേഷനിലെ മുഴുവൻ കുടുംബങ്ങളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞത്.

സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്‍റെ പ്രവർത്തനങ്ങൾക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷനും യുക്മ ദേശീയ നിർവാഹക സമിതിയും സൗത്ത് വെസ്റ്റ് റീജണൽ കമ്മിറ്റിയും പ്രത്യേകം അഭിനന്ദനങ്ങൾ നേർന്നു.

റിപ്പോർട്ട്: സജീഷ് ടോം