+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെനഡിക്റ്റ് മാര്‍പാപ്പാ റോമിലേയ്ക്ക് മടങ്ങി

ബര്‍ലിന്‍: ഹൃസ്വ സന്ദർശനാർഥം ജർമനിയിലെത്തിയ എമിരേറ്റ് പാപ്പാ ബെനഡിക്റ്റ് പതിനാറാമൻ റോമിലേക്ക് മടങ്ങി. രോഗാവസ്ഥയിലായ സഹോദൻ മോൺ. ജോര്‍ജ് റാറ്റ്സിംഗറിനെ (96) സന്ദർശിക്കാനാണ് പാപ്പാ മ്യൂണിച്ചിലെത്തിയ
ബെനഡിക്റ്റ് മാര്‍പാപ്പാ റോമിലേയ്ക്ക് മടങ്ങി
ബര്‍ലിന്‍: ഹൃസ്വ സന്ദർശനാർഥം ജർമനിയിലെത്തിയ എമിരേറ്റ് പാപ്പാ ബെനഡിക്റ്റ് പതിനാറാമൻ റോമിലേക്ക് മടങ്ങി. രോഗാവസ്ഥയിലായ സഹോദൻ മോൺ. ജോര്‍ജ് റാറ്റ്സിംഗറിനെ (96) സന്ദർശിക്കാനാണ് പാപ്പാ മ്യൂണിച്ചിലെത്തിയത്.

വ്യാഴാഴ്ചയാണ് ജന്മനാടായ ബവേറിയയിലെ റേഗന്‍സ്ബുര്‍ഗില്‍ എത്തിയത്. ദൈവവേലയ്ക്കായി ഇറങ്ങിയ സഹോദരന്മാരുടെ വിടവാങ്ങല്‍ ഏറെ സങ്കടത്തിലായിരുന്നു.
ഇരുവരുടെയും ജീവിതത്തിന്‍റെ സായാഹ്നമായതിനാല്‍ അധികം സംസാരങ്ങള്‍ ഉണ്ടായില്ല.

ജോര്‍ജ് റാറ്റ്സിംഗര്‍ കിടപ്പിലായതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിയില്ല.ശനിയാഴ്ച ബെനഡിക്റ്റ് പാപ്പാ വീണ്ടും റേഗന്‍സ്ബുര്‍ഗിനടുത്തുള്ള പെന്റ്ലിംഗിലെ തന്റെ പഴയ വീട് സന്ദര്‍ശിച്ചിരുന്നു. 1977 വരെ അദ്ദേഹം അവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് മാതാപിതാക്കളുടെയും സഹോദരിയുടെയും കല്ലറയിലെത്തി മാര്‍പാപ്പ പ്രാര്‍ഥിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍