+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിവിന്‍റെ ഹേ​യ് ജൂ​ഡ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത ഹേ​യ് ജൂ​ഡ് തീയ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ഫെ​ബ്രു​വ​രി ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തുമെന്നാണ് അറിയാൻ കഴിയുന്നത്. തെ​ന്നി​ന്ത
നിവിന്‍റെ ഹേ​യ് ജൂ​ഡ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത ഹേ​യ് ജൂ​ഡ് തീയ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ഫെ​ബ്രു​വ​രി ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തുമെന്നാണ് അറിയാൻ കഴിയുന്നത്. തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം കൂടിയാണ് ഹേ​യ് ജൂ​ഡ്.

നി​ർ​മ​ൽ സ​ഹ​ദേ​വിന്‍റേതാണ് തിരക്കഥ. ടൈറ്റിൽ കഥാപാത്രമായ ജൂഡ് ആ‍യി നിവിൻ എത്തുമ്പോൾ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.ഗോവയിലും പരിസരങ്ങളിലുമായാണ് ഹേയ് ജൂഡ് ചിത്രീകരിച്ചത്.

മുകേഷ്, സിദ്ദിഖ്, പ്രതാപ് പോത്തന്‍, വി​ജ​യ് മേ​നോ​ൻ, നീനാ കുറുപ്പ് തുടങ്ങിയവരും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ഹേയ് ജൂഡ് നിര്‍മിക്കുന്നത്.